
കൊടുങ്ങല്ലൂരിലെ എൻഡിഎ സ്ഥാനാർഥിയും ഉമ്മൻ ചാണ്ടിയുടെ മകളുടെ ഭർത്താവുമായ വർഗീസ് ജോർജിനെതിരെ ചാണ്ടി ഉമ്മൻ . കൊടുങ്ങല്ലൂർ നിയോജക മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർഥിയായ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്‍റ് ഒജെ ജനീഷ് ജയിക്കണമെന്നാണ് ഉമ്മൻ ചാണ്ടി ആഗ്രഹിക്കുകയെന്ന് പുതുപ്പള്ളി എംഎൽഎ കൂടിയായ ചാണ്ടി ഉമ്മൻ പറഞ്ഞു.
” ഉമ്മൻ ചാണ്ടിയുടെ പേരിൽ ഇവിടെ ആരും മുതലക്കണ്ണീർ ഒഴുക്കേണ്ട. നിയമസഭയിൽ തൻ്റെ കൂടെ കൊടുങ്ങല്ലൂർ എംഎൽഎയായി ഒജെ ജനീഷ് ഉണ്ടാകും. കൊടുങ്ങല്ലൂരിൻ്റെ മതേതര പാരമ്പര്യം ഉയർത്തിപ്പിടിക്കാൻ ജനീഷിന് സാധിക്കുമെന്നും” ചാണ്ടി ഉമ്മൻ അന്നമനടയിൽ പറഞ്ഞു. ഒജെ ജനീഷിൻെ തെരഞ്ഞെടുപ്പ് പ്രചരണത്തിൻ്റെ ഭാഗമായി എത്തിയതായിരുന്നു അദേഹം.
ഉമ്മൻ ചാണ്ടിയുടെ മരുമകനാണ് വർഗീസ് ജോർജ്. ഉമ്മന്‍ ചാണ്ടിയുടെ മകള്‍ മറിയ ഉമ്മൻ്റെ ഭര്‍ത്താവായ വര്‍ഗീസ് ജോര്‍ജ് കൊടുങ്ങല്ലൂരിൽ ട്വൻ്റി 20 സ്ഥാനാര്‍ഥിയായാണ് മത്സരിക്കുന്നത്.











