
മല്ലുസിങ്ങ് എന്ന ചിത്രത്തിലൂടെ തനിക്ക് മാസ് കഥാപാത്രങ്ങൾ ചേരുമെന്ന് മലയാള സിനിമ പ്രേക്ഷകർക്ക് കാണിച്ചു തന്ന നടനാണ് ഉണ്ണി മുകുന്ദൻ. അവിടുന്നിങ്ങോട്ട് നായകനായും വില്ലനായും നിരവധി സിനിമകാളിൽ അഭിനയിച്ചു. മാസ് ആക്ഷൻ ചിത്രമായ മാർക്കോയിൽ അഭിനയിച്ചതിലൂടെ ഉണ്ണിയെ മലയാളത്തിന്റെ റോക്കി ഭായ് എന്ന് പോലും ആരാധകർ വിളിച്ചു തുടങ്ങി.
സിനിമ കഴിഞ്ഞാൽ പിന്നെ ഉണ്ണി മുകുന്ദന് കൂടുതൽ താൽപ്പര്യം വാഹനങ്ങളോട് ആണ്. ഗാരേജിൽ നിരവധി പ്രിയപ്പെട്ട വാഹനങ്ങൾ എത്തിച്ചിട്ടുണ്ട്. കോടികൾ മുടക്കി വാങ്ങുന്നത് കൊണ്ട് തന്നെ ആഡംബരത്തിന്റെ കാര്യത്തിലൊന്നും യാതൊരു കുറവും ഉണ്ണി കാണിച്ചിട്ടില്ല.
ഇപ്പോഴിതാ പുതിയൊരു ബി എം ഡബ്ള്യൂ കാർ സ്വന്തമാക്കിയിരിക്കുകയാണ് ഉണ്ണി. ഷോ റൂമിൽ നിന്നും പുതിയ കംപാനിയനെ കൂട്ടുന്ന ഉണ്ണിയുടെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. ഇ വി എം ബി എം ഡബ്ള്യൂ സെയിൽസ് മാനേജ് ചെയ്യുന്ന സോവിന് കെ വിൽസൺ ആണ് പുത്തൻ കാർ ഉണ്ണിയ്ക്ക് കൈമാറുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കിട്ടിരിക്കുന്നത്.











