
കോഴിക്കോടിന്റെ പശ്ചാത്തലത്തിൽ ഒരു തമിഴ് സിനിമാ പാട്ട്. അർജുൻ ദാസ് നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രമായ വൺസ് മോറിലെ പുതിയ പാട്ടാണിത്. ‘ഇന്ദ്ര’ എന്ന് തുടങ്ങുന്ന റൊമാന്റിക് ഗാനം ആലപിച്ചിരിക്കുന്നത് ഹനാൻ ഷാ ആണ്. ഹനാൻ ഷായുടെ ആദ്യ തമിഴ് പാട്ടാണിത്.
അരുൺ ആലാട്ട്, വിഘ്നേഷ് ശ്രീകാന്ത് എന്നിവരാണ് ഗാനരചന. ഈ ഗാനത്തിൽ തമിഴ്, മലയാളം വരികൾ കടന്നു വരുന്നുണ്ട്. സംഗീതം ഒരുക്കിയിരിക്കുന്നത് ഹിഷാം അബ്ദുൽ വഹാബ്.
അർജുൻ ദാസ്, സോന ഓലിക്കൽ എന്നിവരാണ് ഗാനരംഗത്തിൽ അഭിനയിക്കുന്നത്. അതിഥി ശങ്കർ ആണ് മറ്റൊരു നായിക. വിഘ്‌നേഷ് ശ്രീകാന്ത് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. മില്യൺ ഡോളർ സ്റ്റുഡിയോസിന്റെ ബാനറിൽ യുവരാജ് ഗണേശൻ ഗണേശൻ ആണ് വൺസ് മോർ നിർമിക്കുന്നത്.











