ഹോളിവുഡ് സിനിമകളെ വെല്ലുന്ന മേക്കിങ്; ‘പേട്രിയറ്റ്’ ട്രെയിലർ കണ്ട പ്രിയദർശൻ പറയുന്നു

മമ്മൂട്ടിയും മോഹൻലാലും പ്രധാന വേഷങ്ങളിലെത്തുന്ന മഹേഷ് നാരായണൻ ഒരുക്കുന്ന ബിഗ് ബജറ്റ് ചിത്രം ‘പേട്രിയറ്റ്’ ട്രെയിലറിന്റെ ആദ്യ റിവ്യുവുമായി സംവിധായകൻ പ്രിയദർശൻ. ഹോളിവുഡ് സിനിമകളെ വെല്ലുന്ന മേക്കിങ് നിറഞ്ഞ അതി ഗംഭീര വിഷ്വൽ ട്രീറ്റ് ആകും സിനിമയെന്നാണ് ട്രെയിലർ കണ്ട ശേഷം പ്രിയദർശൻ, മോഹൻലാലിനോട് അഭിപ്രായപ്പെട്ടത്.

മമ്മൂട്ടിയാണ് ചെന്നൈയിൽ സിനിമയുടെ ഡബ്ബിങിനിടെ ‘പേട്രിയറ്റി’ന്റെ ട്രെയിലർ പ്രിയദർശനെ കാണിക്കുന്നത്. പ്രിയദർശന്റെ ഭാര്യയും നടിയുമായ ലിസിയുടെ ചെന്നൈയിലുള്ള ലെ മാജിക് ലാന്റേൻ സ്റ്റുഡിയോയിൽ ആയിരുന്നു മമ്മൂട്ടി ഡബ്ബിങ്ങിനെത്തിയത്.

മനുഷ് നന്ദൻ ആണ് കാമറ. സംവിധായകൻ മഹേഷ് നാരായണൻ തന്നെയാണ് ചിത്രത്തിന്റെ രചനയും എഡിറ്റിംഗും. സംഗീതം സുഷിൻ ശ്യാമും. വമ്പൻ താരനിര അണിനിരക്കുന്ന ചിത്രത്തിന്റെ ട്രെയിലർ റിലീസ് ഇന്ന് ആറ് മണിക്കാണ്. തൃശ്ശൂരിൽ മമ്മൂട്ടിയും എറണാകുളത്ത് മോഹൻലാലും എത്തുന്ന വമ്പൻ ട്രൈലർ ലോഞ്ചാകും സിനിമയുടേത്.