ദുൽഖറിനൊപ്പം കിയാദുവും ഒന്നിച്ചെത്തുന്ന ചിത്രം ഐ ആം ഗെയിം ഷൂട്ട് പൂർത്തിയായി; ഈ വർഷം ഓണം റിലീസായെത്തും

നൂറിലധികം ദിവസങ്ങളായി ചിത്രീകരിച്ച നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന ദുൽഖർ സൽമാൻ ചിത്രം ‘ഐ ആം ഗെയിം’ ഷൂട്ട് പൂർത്തിയായി. ദുൽഖറിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ചിത്രമായാണ് ഐ ആം ഗെയിം ഒരുങ്ങുന്നത്.

2026 ഓണം റിലീസായി ചിത്രം ആഗോള തലത്തിൽ തീയേറ്ററുകളിലെത്തും. വേഫെറർ ഫിലിംസിന്റെ ബാനറിൽ ദുൽഖർ സൽമാൻ, ജോം വർഗീസ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രം രചിച്ചത് സജീർ ബാബ, ഇസ്മായിൽ അബൂബക്കർ, ബിലാൽ മൊയ്തു എന്നിവർ ചേർന്നാണ്. ചിത്രത്തിൻ്റെ സംഭാഷണങ്ങൾ ഒരുക്കിയത് ആദർശ് സുകുമാരനും ഷഹബാസ് റഷീദുമാണ്.

 

View this post on Instagram

 

A post shared by Dulquerist (@_dulquerism.__)

ആന്റണി വർഗീസ്, മിഷ്‍കിൻ, കായദു ലോഹർ, കതിർ, പാർത്ഥ് തിവാരി, സംയുക്ത വിശ്വനാഥൻ തുടങ്ങി വമ്പൻ താരനിര അണിനിരക്കുന്ന ചിത്രത്തിന് സംഗീതം ഒരുക്കുന്നത് ജേക്സ് ബിജോയ്, സംഘട്ടനം ഒരുക്കുന്നത് അൻപറിവ്‌ മാസ്റ്റേഴ്സ് എന്നിവരാണ്.