38-ാം വിവാഹവാർഷികം; അമേരിക്കയിൽ ആഘോഷമാക്കി മോഹൻലാലും സുചിത്രയും

38-ാം വിവാഹവാർഷികം ആഘോഷിക്കുകയാണ് മോഹൻലാലും സുചിത്രയും. വിവാഹ വാര്‍ഷിക ദിനത്തില്‍ സുചിത്രയ്ക്കൊപ്പമുള്ള ഒരു ഫോട്ടോയ്ക്കൊപ്പം മോഹൻലാൽ പങ്കുവച്ച കുറിപ്പും ആരാധകരുടെ മനം കവരുകയാണ്. 38 വര്‍ഷങ്ങൾക്ക് ശേഷവും എങ്ങനെയോ ഇപ്പോഴും ഇത് ഒരു തുടക്കം പോലെ തോന്നുന്നുവെന്നാണ്”, മോഹന്‍ലാല്‍ കുറിച്ചത്.

1988 ഏപ്രില്‍ 28 ന് തിരുവനന്തപുരം ആറ്റുകാല്‍ ഭഗവതി ക്ഷേത്രത്തില്‍ വച്ചായിരുന്നു ഇരുവരുടെയും വിവാഹം. മോഹൻലാലിനെ നേരിൽ കാണുന്നതറിന് മുൻപ് തന്നെ സുചിത്ര അദ്ദേഹത്തിന്റെ സിനിമകൾ കണ്ടിട്ടുണ്ടായിരുന്നു.

ഒരു വിവാഹത്തിന് പോയപ്പോഴാണ് മോഹന്‍ലാലിനെ തിരുവനന്തപുരത്ത് വച്ച് ആദ്യമായി സുചിത്ര കാണുന്നത്. വിവാഹത്തിന് മുൻപ് തന്നെ മോഹന്‍ലാലിന്‍റെ കടുത്ത ആരാധികയായിരുന്നു സുചിത്ര. ഈ ആരാധനയാണ് പിന്നീട് വിവാഹത്തിലേക്ക് എത്തിയതും. 2 മക്കളാണ് ഇരുവർക്കുമുള്ളത് പ്രണവും വിസ്മയയും. 2 പേരും മലയാള സിനിമയിലെ അഭിനേതാക്കളാണ്.

നിലവില്‍ അമേരിക്കയിലാണ് ഇരുവരും. കിലുക്കം സിനിമയുടെ 25-ാം വര്‍ഷത്തില്‍ നടക്കുന്ന കിലുക്കം 25 എന്ന് പേരിട്ട അമേരിക്കന്‍ പര്യടനത്തിലാണ് മോഹന്‍ലാൽ ഇപ്പോഴുള്ളത്.