കുട്ടികളുടെ സ്വകാര്യത വിറ്റ് പണമുണ്ടാക്കാൻ ഉദ്ദേശിക്കുന്നില്ല; നിലപാട് വ്യക്തമാക്കി മീര അനിലും ഭർത്താവും

ടിവി അവതാരക മീര അനിലും ഭർത്താവ് വിഷ്ണുവുമായുള്ള പുതിയ അഭിമുഖത്തിലെ പ്രസ്താവനയാണ് ഇപ്പോൾ വാർത്തകളിൽ നിറയുന്നത്. സോഷ്യൽ മീഡിയയിൽ കുട്ടികളെ ഉപയോഗിച്ച് കണ്ടന്റ് ഉണ്ടാക്കുന്നതിനോടും സ്വകാര്യ നിമിഷങ്ങൾ വിറ്റ് പണം സമ്പാദിക്കുന്നതിനോടും തങ്ങൾക്ക് താൽപ്പര്യമില്ലെന്ന് ഇരുവരും വ്യക്തമാക്കി.

തങ്ങളുടെ വ്യക്തിജീവിതമോ വരാനിരിക്കുന്ന കുഞ്ഞുങ്ങളെയോ വിറ്റ് പണം ഉണ്ടാക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് മീര അനിൽ പറയുന്നു. ഗർഭകാലം എക്‌സ്‌ക്യൂസീവ് കണ്ടന്റായി നൽകാൻ മുൻപ് പല ചാനലുകളും വൻ തുക വാഗ്ദാനം ചെയ്ത് സമീപിച്ചിരുന്നെങ്കിലും താൻ അത് നിരസിക്കുകയായിരുന്നുവെന്നും താരം വ്യക്തമാക്കി.

വ്യൂസും റീച്ചും കുറയുമ്പോൾ മക്കളെ കാമറയ്ക്ക് മുന്നിൽ നിർത്തി അവരുടെ കുട്ടിത്തം വിൽക്കുന്ന എളുപ്പവഴി തങ്ങൾ സ്വീകരിക്കില്ലെന്നും, കുഞ്ഞുങ്ങളുടെ സ്വകാര്യതയാണ് പ്രധാനമെന്നും മീര അനിൽ കൂട്ടിച്ചേർത്തു. ഇത്തരം കണ്ടന്റുകൾ ചെയ്യുന്നവരോട് വ്യക്തിപരമായി എതിർപ്പില്ലെങ്കിലും തങ്ങൾ ആ വഴിക്ക് ഇല്ലെന്നാണ് ഇവരുടെ നിലപാട്.