മണി രത്നത്തിന്റെ ‘ഇഞ്ചി വെള്ളം’; പ്രണയത്തിൽ വിജയ് സേതുപതിയും സായ് പല്ലവിയും

വിജയ് സേതുപതിയെയും സായ് പല്ലവിയെയും പ്രധാന കഥാപാത്രങ്ങളാക്കി മണി രത്നം സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റിൽ പ്രഖ്യാപിച്ചു. ‘ഇഞ്ചി വെള്ളം’ എന്നാണ് ചിത്രത്തിന് നൽകിയിരിക്കുന്ന പേര്. ടൈറ്റിൽ പ്രഖ്യാപനത്തിനൊപ്പം ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും അണിയറപ്രവർത്തകർ പുറത്തുവിട്ടു. മഴയുടെ പശ്ചാത്തലത്തിൽ വിജയ് സേതുപതിയുടെയും സായ് പല്ലവിയുടെയും കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നതാണ് ഫസ്റ്റ് ലുക്ക്. ഇരുവരും ആദ്യമായി മണി രത്നത്തിന്റെ ഒരു റൊമാന്റിക് ചിത്രത്തിൽ ഒരുമിച്ചെത്തുന്നു എന്നതാണ് സിനിമയുടെ പ്രധാന ആകർഷണം. 2018ൽ പുറത്തിറങ്ങിയ മണി രത്നം ചിത്രം ‘ചെക്ക ചിവന്ത വാന’ത്തിൽ വിജയ് സേതുപതി നേരത്തെ അഭിനയിച്ചിട്ടുണ്ട്.

‘തഗ് ലൈഫ്’ന് ശേഷം മണി രത്നം സംവിധാനം ചെയ്യുന്ന ചിത്രമാണിത്. 2027 ജനുവരിയിൽ ചിത്രം തിയേറ്ററുകളിലെത്തുമെന്നാണ് പ്രഖ്യാപനം. ലൈക്ക പ്രൊഡക്ഷൻസും മദ്രാസ് ടാക്കീസും ചേർന്നാണ് നിർമ്മാണം. ചിത്രത്തിന്റെ അടുത്തഘട്ട ഷൂട്ടിംഗ് അടുത്തിടെ കൊൽക്കത്തയിൽ നടന്നിരുന്നു. എ.ആർ. റഹ്മാനാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. ശ്രീകർ പ്രസാദ് എഡിറ്റിംഗും അവിക് മുഖോപാധ്യായ് ഛായാഗ്രഹണവും നിർവഹിക്കുന്നു. ‘പിങ്ക്’, ‘സർദാർ ഉദ്ധം’ തുടങ്ങിയ ശ്രദ്ധേയ ചിത്രങ്ങൾക്ക് ക്യാമറ ചലിപ്പിച്ചിട്ടുള്ള ഛായാഗ്രാഹകനാണ് അവിക് മുഖോപാധ്യായ്.

വൻ ഹൈപ്പോടെ എത്തിയെങ്കിലും തിയേറ്ററുകളിൽ പ്രതീക്ഷിച്ച വിജയം നേടാനാകാതെ പോയ ‘തഗ് ലൈഫ്’ന് ശേഷമുള്ള മണി രത്നം ചിത്രം എന്ന നിലയിലും ‘ഇഞ്ചി വെള്ളം’ ശ്രദ്ധ നേടുന്നുണ്ട്. മണി രത്നം–വിജയ് സേതുപതി–സായ് പല്ലവി കൂട്ടുകെട്ടിൽ ഒരുങ്ങുന്ന റൊമാന്റിക് ചിത്രം എന്നതും പ്രതീക്ഷ വർധിപ്പിക്കുന്ന ഘടകമാണ്. അതേസമയം, ബിഗ് ബോസ് തമിഴിന്റെ അവതാരകനായും സിനിമാ തിരക്കുകളിലുമാണ് വിജയ് സേതുപതി. മണി രത്നം ചിത്രത്തിന് പുറമെ പുരി ജഗന്നാഥ് സംവിധാനം ചെയ്യുന്ന ‘സ്ലം ഡോഗ്’, ത്യാഗരാജൻ കുമാരരാജയുടെ ‘