
നടി അഹാന കൃഷ്ണയും ഛായാഗ്രാഹകൻ നിമിഷ് രവിയും തങ്ങളുടെ വിവാഹത്തിന് മുന്നോടിയായി സംഘടിപ്പിച്ച വേറിട്ട പ്രീ-വെഡ്ഡിങ് ഇവന്റിന്റെ ചിത്രങ്ങൾ പുറത്തുവിട്ടു. ‘അമ്മു-നിമ്മു കാർണിവൽ’ എന്ന് പേരിട്ടിരിക്കുന്ന ഈ ആഘോഷത്തിൽ ബേബി ബ്ലൂ തീമിലുള്ള വസ്ത്രങ്ങളണിഞ്ഞാണ് ഇരുവരും അതിഥികളും പങ്കെടുത്തത്. പഞ്ഞിമിട്ടായിയും ഫൺ ഗെയിമുകളും ജയന്റ് വീലുമൊക്കെയായി ഒരു സ്വപ്നലോകത്തിന്റെ പ്രതീതി സൃഷ്ടിക്കുന്നതായിരുന്നു ചടങ്ങുകൾ.
വിവാഹത്തിനും സംഗീത് സന്ധ്യയ്ക്കും തൊട്ടുമുൻപാണ് ഈ കാർണിവൽ ഒരുക്കിയിരുന്നത്. ചെറിയൊരു ഫെറിസ് വീൽ വേണമെന്ന് ആഗ്രഹിച്ച തനിക്കായി വലിയൊരു ജയന്റ് വീൽ തന്നെ ഇവന്റ് മാനേജ്മെന്റ് ടീം സർപ്രൈസായി തയ്യറാക്കി തന്ന സന്തോഷവും അഹാന പങ്കുവെച്ചു. തനിക്ക് ഏറ്റവും പ്രിയപ്പെട്ട ദിനങ്ങളിൽ ഒന്നായിരുന്നു ഇതെന്നും അഹാന ഇൻസ്റ്റാഗ്രാം കുറിപ്പിലൂടെ വ്യക്തമാക്കി.
നേരത്തെ സെപ്റ്റംബർ 13-ന് കോവളത്ത് വെച്ചായിരുന്നു ഇരുവരുടെയും വിവാഹം നടന്നത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ചടങ്ങിൽ ചുവപ്പും സ്വർണ്ണക്കസവുമുള്ള സാരിയിൽ അഹാനയും ഐവറി സ്യൂട്ടിൽ നിമിഷും തിളങ്ങിയിരുന്നു. തുടർന്ന് നടന്ന റിസപ്ഷനിൽ സിനിമാ-രാഷ്ട്രീയ രംഗത്തെ പ്രമുഖരും പങ്കെടുത്തിരുന്നു.












