
സൈജു കുറുപ്പ്, ഇന്ദ്രൻസ്, വിനയ് ഫോർട്ട് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന ‘ദി തേർഡ് മർഡർ’ ആദ്യ പ്രദർശനത്തിന് പിന്നാലെ മികച്ച പ്രതികരണവുമായി. വ്യത്യസ്തമായ അവതരണശൈലിയും താരങ്ങളുടെ പ്രകടനവും ചേർന്ന് പ്രേക്ഷകർക്ക് വേറിട്ട തിയേറ്റർ അനുഭവം സമ്മാനിക്കുന്ന ചിത്രമാണിതെന്നാണ് ആദ്യ പ്രതികരണങ്ങൾ.
ഇന്ദ്രൻസിന്റെ ഇതുവരെ കാണാത്ത തരത്തിലുള്ള പ്രകടനമാണ് ചിത്രത്തിലേതെന്നാണ് പ്രേക്ഷകരുടെ അഭിപ്രായം. പതിവ് ത്രില്ലർ ഫോർമാറ്റിൽ നിന്ന് മാറിനിൽക്കുന്ന അവതരണമാണ് ‘ദി തേർഡ് മർഡർ’ പിന്തുടരുന്നതെന്നും ആദ്യ ഷോയ്ക്ക് പിന്നാലെ അഭിപ്രായങ്ങൾ ഉയരുന്നുണ്ട്.
‘റോയ്’, ‘അരികിൽ ഒരാൾ’, ‘ചാപ്‌റ്റേഴ്‌സ്’, ‘വൈ’ എന്നീ ചിത്രങ്ങൾക്ക് ശേഷം സുനിൽ ഇബ്രാഹിം സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ദി തേർഡ് മർഡർ’. സൈജു കുറുപ്പ്, ഇന്ദ്രൻസ്, വിനയ് ഫോർട്ട്, ജോണി ആന്റണി, ജിബിൻ ഗോപിനാഥ്, ആനന്ദ് മന്മഥൻ, മണികണ്ഠൻ പട്ടാമ്പി, റിയാസ് നർമ്മകല, സജൽ സുദർശനൻ, അനന്യ, ലിയോണ ലിഷോയ്, ഫറാ ഷിബിലാ എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ.
സ്വർണലയ സിനിമാസാണ് ചിത്രം കേരളത്തിലെ തിയേറ്ററുകളിലെത്തിക്കുന്നത്.സ്വരൂപ് ഫിലിപ്പാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. വി. സാജൻ എഡിറ്റിംഗും എം. എസ്. ഫൈസൽ ഖാൻ കഥയും ഒരുക്കുന്നു. മെജോ ജോസഫാണ് സംഗീതവും പശ്ചാത്തല സംഗീതവും നിർവഹിക്കുന്നത്. ഷിജു തമീൻസ് പ്രോജക്ട് ഡിസൈനറാണ്.
അരുൺ വി. എസ്., മനാഫ് വള്ളക്കടവ് എന്നിവർ എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സാണ്. ഡിക്സൺ പൊടുത്താസ് പ്രൊഡക്ഷൻ കൺട്രോളറും സുഹൈൽ ഇബ്രാഹിം ചീഫ് അസോസിയേറ്റ് ഡയറക്ടറുമാണ്. എം. ആർ. വിബിനും ഷമീർ എസും അസോസിയേറ്റ് ഡയറക്ടർമാരായി പ്രവർത്തിക്കുന്നു.












