മലയാളികളുടെ പ്രിയപ്പെട്ട നായികമാരിൽ ഒരാൾ ആയിരുന്നു കാർത്തിക, വിവാഹ ശേഷം സിനിമയിൽ നിന്നും പിന്മാറിയതാരം കുടുംബ ജീവിതവുമായി മുന്നോട്ട് പോവുകയായിരുന്നു, കാർത്തികയുടെ മകൻ വിഷ്ണുവിന്റെ വിവാഹം കഴിഞ്ഞ ദിവസം കഴിഞ്ഞു. പൂജ ആയിരുന്നു വധു, താരങ്ങൾ എല്ലാം തന്നെ വിവാഹത്തിൽ പങ്കെടുത്തു.
തെന്നിന്ത്യന്‍ ഭാഷകളിലെല്ലാം വിനീത് തന്റെ സാന്നിധ്യം അറിയിച്ചിരുന്നു. പഴയകാല നായികമാരിലൊരാളായ കാര്‍ത്തികയുടെ മകന്റെ വിവാഹത്തില്‍ പങ്കെടുത്ത സന്തോഷം പങ്കുവെച്ച് എത്തിയിരിക്കുകയാണ് അദ്ദേഹം. ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ചിത്രങ്ങള്‍ ഇതിനകം തന്നെ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്. വിഷ്ണുവിനും പൂജയ്ക്കും ആശംസകള്‍ നേരുന്നുവെന്നും താരം കുറിച്ചിട്ടുണ്ട്. സൗന്ദര്യത്തിലൂടെയും പെരുമാറ്റത്തിലൂടെയും വിസ്മയിപ്പിച്ച നായികമാരിലൊരാള്‍ കൂടിയാണ് കാര്‍ത്തിക.
വിനീതും കാര്‍ത്തികയും അടുത്ത സുഹൃത്തുക്കളാണ്. അതിനാല്‍ത്തന്നെ സുഹൃത്തിന്റെ കുടുംബത്തിലെ സന്തോഷത്തില്‍ പങ്കുചേരാനും അദ്ദേഹമുണ്ടായിരുന്നു. നാളുകള്‍ക്ക് ശേഷമുള്ള കൂടിക്കാഴ്ചയുടെ ചിത്രങ്ങള്‍ ഇതിനകം തന്നെ ആരാധകര്‍ ഏറ്റെടുത്ത് കഴിഞ്ഞിട്ടുണ്ട്.സുരേഷ് ഗോപിക്കും ഭാര്യ രാധിക സുരേഷിനും കാവാലം ശ്രീകുമാറിനുമൊപ്പവും നില്ക്കുന്ന ഫോട്ടോയും വിനീത് പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇടവേളയ്ക്ക് ശേഷം വീണ്ടും സിനിമയില്‍ സജീവമാവുകയാണ് വിനീത്.
ലൂസിഫറില്‍ ബോബിയെന്ന വില്ലന്‍ ശബ്ദം നല്‍കിയത് വിനീതായിരുന്നു. അഭിനയം മാത്രമല്ല ഡബ്ബിംഗിലും കഴിവുണ്ടെന്ന് താരം തെളിയിച്ചിരുന്നു. കഴിഞ്ഞ ദിവസം തിയേറ്ററുകളിലേക്കെത്തിയ ബിഗ് ബ്രദറില്‍ അര്‍ബാസ് ഖാന് ശബ്ദം നല്കിയതും വിനീതായിരുന്ന.
https://www.facebook.com/vineeth.radhakrishnan.90/posts/10157740292935569