കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പുറത്തു വരുന്ന വാർത്തയാണ് നടി അമലപോൾ വീണ്ടും പ്രണയത്തിൽ ആണെന്ന്. ഇപ്പോൾ അറിയുവാൻ സാധിക്കുന്നത് അമലാപോൾ വിവാഹിതയായി എന്നാണ്. ഗായകനും മുംബൈ സ്വദേശിയുമായ ഭവ്നിന്ദര് സിംഗാണ് വരന്.
വിവാഹത്തിന്റെ ചിത്രങ്ങള്‍ പുറത്തു വന്നിട്ടുണ്ടെങ്കിലും കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.ഇരുവരും നേരത്തെ പ്രണയത്തിലായിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.
ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായതിനു പിന്നാലെയാണ് പ്രണയത്തിലാണെന്ന വാര്‍ത്തകള്‍ പുറത്തുവന്നത്. തന്റെ ജീവിതത്തിലെ പ്രിയപ്പെട്ട കൂട്ടുകാരനെ കുറിച്ച് അമല പോള്‍ ഒരു അഭിമുഖത്തില്‍ തുറന്നു പറഞ്ഞിരുന്നു.
ആറുവര്‍ഷത്തെ ദാമ്ബത്യത്തിനൊടുവില്‍ അമലയും മുന്‍ ഭര്‍ത്താവ് എംഎല് വിജയ്യും 2016ലായിരുന്നു വേര്‍പിരിഞ്ഞത്. എ.എല്‍. വിജയ് വീണ്ടും വിവാഹിതനായിരുന്നു. ചെന്നൈയിലെ ഡോക്ടറായ ആര് ഐശ്വര്യയാണ് വധു.