മടിയിൽ കൈക്കുഞ്ഞുമായി നവ്യ !! സംശയത്തോടെ ആരാധകർ

navya-with-baby

പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് നവ്യ, നവ്യയുടെ കുടുംബ വിശേഷങ്ങൾ രണ്ടു കൈയും നീട്ടിയാണ് പ്രേക്ഷകർ സ്വീകരിക്കുന്നത്,രാജ്യത്ത് ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ വീട്ടില്‍ കഴിയുകയായിരുന്നു നവ്യ. ഇതിനിടെ സമൂഹ മാധ്യമത്തിലൂടെ നടി പങ്കുവെച്ചൊരു ചിത്രം അതിവേഗം വൈറലായിരിക്കുകയാണ്. രസകരമായ കാര്യം നവ്യയുടെ കൈയില്‍ ഒരു കൈകുഞ്ഞ് ഉണ്ടെന്നുള്ളതാണ്. ചിത്രം കണ്ടതോടെ ഇത് ആരുടെ കുഞ്ഞാണെന്ന ചോദ്യവും ഉയര്‍ന്നു വന്നു.

navya with baby

ഹാപ്പി ബെര്‍ത്ത് ഡേ ഐറ ബേബി. ഞാനും സായിയും നിന്ന മിസ് ചെയ്യുന്നു എന്ന് പറഞ്ഞ് കൊണ്ടായിരുന്നു ചിത്രം നവ്യ പോസ്റ്റ് ചെയ്തത്. മറ്റൊരു ചിത്രത്തില്‍ മകന്‍ സായി ഐറയെ എടുത്ത് ഇരിക്കുന്നത് കാണാം. ഒപ്പം ഐറയുടെ കുടുംബത്തിനൊപ്പമുള്ള ചിത്രവും നവ്യ പങ്കുവെച്ചിരുന്നു. കുടുംബ സമേതമുള്ള ഏതോ യാത്രക്കിടെ എടുത്ത ചിത്രങ്ങളായിരുന്നു ഇതെല്ലാമെന്നാണ് മനസിലാവുന്നത്.

navya1

എന്തായാലും ആരാധകരും കുഞ്ഞ് ഐറയ്ക്ക് ആശംസകള്‍ അറിയിച്ച്‌ എത്തിയിരിക്കുകയാണ് ആരാധകര്‍. നവ്യയെ പോലെ തന്നെ ഇപ്പോള്‍ മകന്‍ സായി കൃഷ്ണയ്ക്കും ഒരുപാട് ഫാന്‍സുണ്ട്. ലോക്ഡൗണ്‍ സമയത്ത് വീടും പരിസരവും വൃത്തിയാക്കുന്ന സായിയുടെ വീഡിയോ അടുത്തിടെ നവ്യ പങ്കുവെച്ചിരുന്നു. പുറത്ത് വന്ന് നിമിഷ നേരങ്ങള്‍ക്കുള്ളില്‍ ഇത് വൈറലാവുകയും ചെയ്തിരുന്നു.