
കോവിഡ് ദുരിതാശ്വാസ നിധിയിലേക്ക് അജിത്ത് വൻ തുക സംഭാവനയായി നൽകി, പ്രധാനമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കും തമിഴ്‌നാട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കും 50 ലക്ഷം രൂപ വീതം നല്‍കിയ അജിത്ത് സിനിമാസംഘടനയായ ഫെഫ്‌സിയുടെ കീഴിലെ ദിവസവേതനക്കാര്‍ക്കായി 25 ലക്ഷം രൂപയും നല്‍കി, ദുരിതാശ്വാസ നിധിയിലേക്ക് ഒന്നരകോടി രൂപയാണ് അജിത്ത് നൽകിയിരിക്കുന്നത്.

ദിവസ വേതനക്കാരായവരെ സഹായിക്കാന്‍ താരങ്ങള്‍ മുന്നോട്ട് വരണമെന്ന് അഭ്യര്‍ഥിച്ച് ഫെഫ്‌സി പ്രസിഡന്റ് ആര്‍.കെ ശെല്‍വമണി രംഗത്തെത്തിയിരുന്നു. നേരത്തെ സൂര്യ, വിജയ് സേതുപതി, രജനികാന്ത്, ശിവകാര്‍ത്തികേയന്‍ തുടങ്ങി നിരവധി താരങ്ങള്‍ സാമ്ബത്തികസഹായവുമായി എത്തിയിരുന്നു.മുന്‍നിര നായികമാര്‍ സഹായവുമായി എത്തുന്നില്ലെന്ന് ആരോപണമുണ്ടായിരുന്നു. നിലവില്‍ ഐശ്വര്യ രാജേഷ്, നയന്‍താര എന്നിവരാണ് ഫെഫ്‌സിക്ക് സാമ്ബത്തിക സഹായം കൈമാറിയ നായികമാര്‍.











