കൗശിക് മേനോൻ ആലപിച്ച പുത്തൻ മ്യൂസിക് വീഡിയോ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു

പ്രശസ്ത പിന്നണി ഗായകൻ കൗശിക് മേനോൻ ആലപിച്ച പുത്തൻ മ്യൂസിക് വീഡിയോ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു. ഒമർ ലുലു എന്റർടൈന്മെന്റ്സ് ഒരുക്കിയ ഗാനം സംവിധാനം ചെയ്തിരിക്കുന്നത് റൊമാരിയോ ആണ്. സംഗീതം നൽകിയിരിക്കുന്നത് വിപിൻ ജോൺസ് ആണ്. വരികൾ രചിച്ചിരിക്കുന്നത് തവ ആണ്. ഏവരുടെയും മനസ്സ് കീഴടക്കിയ ഈ റൊമാന്റിക് മ്യൂസിക്  തമിഴിലാണ് രചിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം റിലീസ് ചെയ്ത വീഡിയോ വളരെ പെട്ടെന്നാണ് ട്രെൻഡിങ്ങിൽ സ്ഥാനം നേടിയത്>
ഏവരെയും ആകർഷിക്കുന്ന രീതിയിൽ വളരെ മനോഹരമായിട്ടാണ് വീഡിയോ ചെയ്തിരിക്കുന്നത്. കൗശിക് മേനോന്റെ ശബ്ദമാണ് എടുത്ത് പറയേണ്ട ഘടകങ്ങളിൽ ഒന്ന്. 2004 ൽ പാട്ടിന്റെ ലോകത്തേക്ക് എത്തിച്ചേർന്ന കൗശിക് വളരെ  പെട്ടെന്നാണ് ശ്രദ്ധിക്കപ്പെട്ടത്. ഇന്ത്യയിലെ തന്നെ മികച്ച പിന്നണി ഗായകരിൽ ഒരാളായി മാറുവാൻ കൗഷിക്കിന് സാധിച്ചു.