ആത്മഹത്യ എന്നത് ഒന്നിനും ഒരു പരിഹാരമല്ല, ചിത്രയുടെ മരണം തന്നെ വേദനിപ്പിച്ചു!

Nayanthara about Chithra
Nayanthara about Chithra

തെന്നിന്ത്യന്‍ സിനിമകളില്‍ എല്ലാവരുടെയും പ്രീയപ്പെട്ട നായികയാണ് നയന്‍താര. തെന്നിന്ത്യന്‍ സിനിമയിലെ ലേഡി സൂപ്പര്‍സ്റ്റാര്‍ എന്നാണ് നയന്‍സിനെ വിശേഷിപ്പിക്കുന്നത്. സിനിമയില്‍ വന്ന് കാലം മുതല്‍ നിരവധി ഗോസിപ്പുകളിലും മറ്റും താരം ഇടം പിടിച്ചിരുന്നു. എന്നാല്‍ അതിനെ എല്ലാം മറികടന്ന് തനിക്ക് സിനിമയില്‍ സ്വന്തമായി ഒരു പേര് നേടി എടുത്തിരിക്കുകയാണ് താരം. ആരാധകപിന്തുണയുടെ കാര്യത്തില്‍ ഏറെ മുന്നിലാണ് നയന്‍താര. കഴിവ് കൊണ്ടും കഠിന പ്രയത്‌നം കൊണ്ടും തെന്നിന്ത്യൻ സിനിമയിൽ തന്റേതായ സ്ഥാനം നേടിയ താരമാണ് നയൻതാര. നായിക പ്രാദാന്യമുള്ള ചിത്രങ്ങളും വാണിജ്യ വിജയം നേടുമെന്ന് താരം പല തവണ തെളിയിച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസം ആണ് പ്രമുഖ ടെലിവിഷൻ താരം ചിത്ര ആത്മഹത്യ ചെയ്തത്. സിനിമ ലോകവും ആരാധകരും ഒന്നടങ്കം ആണ് ചിത്രയുടെ മരണവാർത്ത കേട്ട് ഞെട്ടിയത്. ഇപ്പോൾ ചിത്രയ്ക്ക് ആദരാഞ്ജലികൾ നേർന്നിരിക്കുകയാണ് തമിഴ് ലേഡി സൂപ്പർസ്റ്റാർ.  നമ്മുടെ ജീവിതം സ്വയം അവസാനിപ്പിക്കാന്‍ നമുക്ക് യാതൊരു വിധത്തിലുള്ള അധികാരവുമില്ല. നീ ഒരുപാട് ചെറുപ്പമായിരുന്നല്ലോ, നിങ്ങള്‍ക്കെന്തെങ്കിലും പ്രശ്‌നങ്ങളുണ്ടായാല്‍ നിങ്ങള്‍ക്ക് പ്രിയപ്പെട്ടവരുമായി തുറന്ന് സംസാരിക്കണം. അവരോട് സഹായം ആവശ്യപ്പെടണം. നമ്മുടെ പ്രശ്‌നങ്ങള്‍ക്ക് ആത്മഹത്യ യാതൊരു വിധത്തിലും പരിഹാരമാകുന്നില്ല. ചിത്രയുടെ അപ്രതീക്ഷിത മരണ വാര്‍ത്ത എന്നെ വല്ലാതെ ഞെട്ടിച്ചു. നന്നായി ആലോചിക്കാതെ ഇത്തരം ഒരു തീരുമാനം എടുത്തതിൽ തനിക്ക് അതിയായ വിഷമം ഉണ്ടെന്നും നയൻതാര കുറിച്ചു.

Chitra
Chitra

ഷൂട്ടിങ് കഴിഞ്ഞു കഴിഞ്ഞ ദിവസം രാത്രിയിൽ ഹോട്ടൽ മുറിയിൽ എത്തിയ താരത്തിനെ മരിച്ച നിലയിൽ ആണ് പിറ്റേന്ന് രാവിലെ കാണുന്നത്. ഏറെ വൈകിയിട്ടും ചിത്രയെ പുറത്തേക്ക് കാണാഞ്ഞതിനാൽ ഹോട്ടൽ ജീവനക്കാർ ഡ്യൂപ്ലിക്കേറ്റ് കീ ഉപയോഗിച്ച് റൂം തുറന്നപ്പോൾ ആണ് പ്രിയയെ തൂങ്ങി മരിച്ച നിലയിൽ കണ്ടത്.