നേരുത്തേ കഥ പറയും, പക്ഷെ ഷൂട്ടിങ് ആരംഭിക്കുമ്പോൾ സംഭവിക്കുന്നത് മറ്റൊന്ന്!

krishna prabha about film shooting
krishna prabha about film shooting

പ്രേക്ഷകര്ക്ക് ഏറെ പ്രിയപ്പെട്ട താരമാണ് കൃഷ്ണപ്രഭ. ഭരതനാട്യം കോഴ്സിൽ ബാംഗ്ലൂരിലെ അലയൻസ് കോഴ്സിൽ ഒന്നാം റാങ്ക് നേടിയ പ്രതിഭ കൂടി ആണ് കൃഷ്ണ പ്രഭ. 2005 ൽ ബോയ്‌ഫ്രണ്ട്‌ എന്ന സിനിമയിൽ കൂടി ആണ് കൃഷ്ണ പ്രഭ അഭിനയ രംഗത്തേക്ക് എത്തിച്ചേരുന്നത്.അതിനു ശേഷം കൃഷ്ണപ്രഭയെ തേടി വലുതും ചെറുതുമായ നിരവധി അവസരങ്ങൾ വന്നെത്തി. ഇപ്പോൾ മലയാള സിനിമയുടെ സ്ഥിരസാന്നിധ്യമാണ് താരം. സിനിമയിൽ മാത്രമല്ല ടെലിവിഷൻ പരിപാടികളും താരം തന്റേതായ സ്ഥാനം നേടിയിട്ടുണ്ട്. അടുത്തിടെ രജിത്ത് കുമാറിനൊപ്പം വിവാഹവേഷത്തിൽ നിൽക്കുന്ന കൃഷ്ണപ്രഭയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു. ഇരുവരും വിവാഹിതർ ആയെന്ന തരത്തിലെ വാർത്തകളും വന്നിരുന്നു. എന്നാൽ ആ ചിത്രങ്ങൾ ഒരു പരമ്പരയുടെ ഷൂട്ടിങ്ങിന്റെ ഭാഗമായി എടുത്തതാണെന്നും കൃഷ്ണപ്രഭ പറഞ്ഞിരുന്നു. krishna prabha

ഇപ്പോഴിതാ സിനിമയിൽ നിന്ന് താൻ നേരിട്ടുള്ള മോശം അനുഭവങ്ങളെ കുറിച്ച് മനസ്സ് തുറക്കുകയാണ് താരം. പല തവണ ഓരോ കഥാപാത്രത്തിനെ കുറിച്ചും സിനിമയെ കുറിച്ചും എന്നോട് ഷൂട്ടിങ് തുടങ്ങുന്നതിനു മുൻപ് പറഞ്ഞു വെക്കും. എന്നാൽ ഷൂട്ടിങ് തുടങ്ങുമ്പോൾ ഞാൻ ചെയ്യണം എന്ന് പറഞ്ഞ കഥാപാത്രത്തെ വേറെ ആരെങ്കിലും ആയിരിക്കും അവതരിപ്പിക്കുക. ദൃശ്യം 2വിലേക്ക് ജീത്തു ജോസഫ് സാർ വിളിച്ചിരുന്നു. എന്നാൽ അപ്പോൾ എനിക്ക് ഒരു പ്രതീക്ഷ ഇല്ലായിരുന്നു. കാരണം സ്ഥിരം സംഭവിക്കുന്നത് ഇങ്ങനെ അല്ലെ, എന്നാൽ പ്രൊഡക്ഷൻ കൺട്രോളർ വിളിച്ച് എന്റെ ഡേറ്റിന്റെ കാര്യം സംസാരിച്ചപ്പോൾ ഞാൻ ശരിക്കും ഞെട്ടി പോയി.

ദൃശ്യത്തിലെ ഞാൻ അവതരിപ്പിച്ച  മേരി എന്ന കഥാപാത്രം എനിക്ക് അഭിനയ ജീവിതത്തിലേക്ക് ലഭിച്ച ഏറ്റവും വലിയ ലോട്ടറികളിൽ ഒന്നായിരുന്നു. ചിത്രത്തിൽ രണ്ടു സീനിൽ മാത്രമേ ഞാൻ ഉള്ളെന്നു പറഞ്ഞിരുന്നു. എന്നാൽ മേരി ചെറിയ വേഷമാണെങ്കിലും കഥാപാത്രത്തെ ചെയ്തു ഫലിപ്പിക്കുക എളുപ്പമായിരുന്നില്ല. ഒരേ സമയം ഒരുപാട് ഇമോഷണൽസ് മുഖത്ത് കൊണ്ട് വരണ്ട കഥാപാത്രം ആയിരുന്നു മേരിയെന്നത്.