Film News

എന്റെ സുഹൃത്താണ് ഫിറോസിക്കയുടെ വിവാഹചിത്രം കൊണ്ട് കാണിച്ചത്!

വൈൽഡ് കാർഡ് എൻട്രി വഴി ബിഗ് ബോസ്സിലേക്ക് വന്ന ദമ്പതികൾ ആയിരുന്നു ഫിറോസ് ഖാനും സജ്നയും. രണ്ടു വ്യക്തികൾ ആണ് ഇവരെങ്കിലും പരുപാടിയിൽ ഒറ്റ മത്സരാർത്ഥി ആയാണ് ഇരുവരും മത്സരിച്ചിരുന്നത്. എന്നാൽ ഇവർ പലപ്പോഴും പരിപാടിയുടെ നിയമങ്ങൾക്ക് വിരുദ്ധമായുള്ള പ്രവർത്തികൾ ആണ് ചെയ്തത്. പലപ്പോഴും ബിഗ് ബോസ് ഇവർക്കു വാണിങ് കൊടുത്തു എങ്കിലും വീണ്ടും ഇതേ പ്രവർത്തികൾ തന്നെ ഇവർ ആവർത്തിക്കുകയായിരുന്നു.  പരിപാടിയിലെ മറ്റ് പെൺകുട്ടികളെ അവരുടെ ഭാവിയെ ബാധിക്കുന്ന തരത്തിൽ ഉള്ള കുറ്റപ്പെടുത്തലുകൾ ഇവരുടെ ഭാഗത്ത് നിന്നും ഉണ്ടായിരുന്നു. പല തവണയും ഇരുവരും പരിപാടിയുടെ നിയമങ്ങൾ തെറ്റിച്ചിരുന്നു. അപ്പോഴെല്ലാം ഇവർക്ക് വാണിങ് കൊടുത്തിരുന്നു. ഒടുവിൽ നിയമങ്ങൾ തെറ്റിച്ചതിനു ഇരുവരെയും പരുപാടിയിൽ നിന്ന് പുറത്ത് ആക്കുകയായിരുന്നു. പരുപാടിയിൽ നിന്ന് പുറത്ത് വന്നതിന് ശേഷവും ദമ്പതികൾ വളരെ സജീവമാണ്.

ഇപ്പോൾ ഫിറോസിന്റെ ആദ്യ വിവാഹത്തെ കുറിച്ച് സജ്‌ന പറഞ്ഞ കാര്യങ്ങൾ ആണ് ആരാധക ശ്രദ്ധ നേടുന്നത്. പഠിക്കുന്ന കാലം മുതൽ എനിക്ക് ഫിറോസ് ഇക്കയെ അറിയാം. ഫിറോസ് ഇക്കയുടെ വലിയ ഒരു ആരാധിക ആയിരുന്നു ഞാൻ. ടി വി യിൽ ഒക്കെ ഇക്കയുടെ പരുപാടി കാണുമായിരുന്നു. ഞാൻ ഒൻപതാം ക്‌ളാസിൽ പഠിക്കുമ്പോൾ ആയിരുന്നു ഇക്കയുടെ ആദ്യ വിവാഹം നടക്കുന്നത്. എന്റെ കൂടെ പഠിച്ചിരുന്ന എന്റെ ഒരു സുഹൃത്ത് ഇക്കയുടെ ബന്ധു ആണ്. എന്റെ ഇക്കയുടെ വിവാഹം കഴിഞ്ഞു എന്ന് പറഞ്ഞു കൊണ്ട് അവൻ ഇക്കയുടെ കല്യാണ ഫോട്ടോ എന്നെ കൊണ്ട് വന്നു കാണിച്ചിരുന്നു. അടിപൊളി ഇക്കയാണ് ഇതെന്ന് ഞാനും അവനോട് തിരിച്ച് പറഞ്ഞിരുന്നു.

പഠിക്കുന്ന സമയത്ത് എനിക്ക് പഠനത്തിനേക്കാൾ താൽപ്പര്യം സ്പോർട്സിനോട് ആയിരുന്നു . എന്നാൽ സ്പോർട്സിൽ എന്നെ സപ്പോർട്ട് ചെയ്യാൻ വീട്ടിൽ ആരും ഉണ്ടായിരുന്നില്ല. ഉപ്പയും ഉമ്മയും എല്ലാം എന്റെ ചെറുപ്പത്തിലേ മരിച്ചു പോയിരുന്നു. പിന്നെ സഹോദരനും ചേച്ചിയും ആണ് എന്നെ വളർത്തിയത് എന്നും സജ്‌ന പറഞ്ഞു.

 

 

 

 

 

 

 

 

Most Popular

To Top