മക്കൾക്കുള്ള പേര് വർഷങ്ങൾക്ക് മുൻപ് തന്നെ കണ്ടുവെച്ചിട്ടുണ്ട്!

sowbhagya about baby
sowbhagya about baby

സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ താരമാണ് സൗഭാഗ്യ വെങ്കിടേഷ്. താര കല്യാണിന്റെ മകൾക്ക് അപ്പുറം നിരവധി ആരാദകർ ഉള്ള ഒരു ടിക്ക് ടോക്കർ കൂടിയായിരുന്നു സൗഭാഗ്യ. ടിക്ക് ടോക്ക് നിർത്തിവെച്ചെങ്കിലും ഇൻസ്റാഗ്രാമിലും മറ്റുമായി സജീവമാണ് താരം. തന്റെ സുഹൃത്ത് അർജുനെ ആണ് സൗഭാഗ്യ വിവാഹം കഴിച്ചിരിക്കുന്നത്. വിവാഹത്തിന് ഒരുവര്ഷത്തിനിപ്പുറം താൻ അമ്മയാകാൻ പോകുന്ന സന്തോഷവും സൗഭാഗ്യ ആരാധകരുമായി പങ്കുവെച്ചിരുന്നു. ഇപ്പോൾ ജീവിതത്തിന്റെ ഏറ്റവും സന്തോഷകരമായ സമയങ്ങളിൽ കൂടിയാണ് കടന്ന് പോകുന്നത് എന്നാണ് സൗഭാഗ്യ പറയുന്നത്. ഇപ്പോഴും തന്റെ വിശേഷങ്ങൾ എല്ലാം താരം ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ കഴിഞ്ഞ ദിവസം അർജുനും സൗഭാഗ്യവും നടത്തിയ അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങൾ ആണ് ശ്രദ്ധ നേടുന്നത്. സൗഭാഗ്യയുടെ ഗർഭകാല വിശേഷങ്ങളും മറ്റുമാണ് അഭിമുഖത്തിൽ പറഞ്ഞത്. വർഷങ്ങൾക്ക് മുൻപ് തന്നെ മകൾക്ക് വേണ്ടിയുള്ള പേര് കണ്ടുവെച്ചിട്ടുണ്ടെന്നാണ് അർജുൻ പറഞ്ഞത്.

Soubhagya about kids
Soubhagya about kids

പെൺകുട്ടിയെയാണ് ഇവിടെ എല്ലാവര്ക്കും കൂടുതൽ താൽപ്പര്യം. അത് കൊണ്ട് തന്നെ ബേബി ഗേൾ വേണമെന്നാണ് ആഗ്രഹം. എന്നാൽ ബേബി ബോയ് ആണെങ്കിലും ഒരു കുഴപ്പവും ഇല്ല. ആര് വന്നാലും സന്തോഷം മാത്രമേ ഉള്ളു.പെൺകുട്ടിയാണെങ്കിൽ ഇടാനുള്ള പേര് ഒക്കെ കണ്ടു പിടിച്ച് വെച്ചിട്ടുണ്ട്. അത് അഞ്ച് ആറ് വർഷങ്ങൾക്ക് മുൻപേ കണ്ടു പിടിച്ചു വെച്ച പേര് ആണ്. ആൺ കുട്ടി ആണെങ്കിൽ ഇടാനുള്ള പേര് കണ്ടുപിടിച്ചിട്ട് ഇപ്പോൾ ഒരു മാസമേ ആയിട്ടുള്ളു.  കുഞ്ഞിന്റെ പേര് ഒക്കെ ജനുവരിയിലെ പുറത്ത് വിടത്തോളു എന്നും അര്‍ജുനും സൗഭാഗ്യയും അഭിമുഖത്തിൽ പറഞ്ഞു. പ്രെഗ്നന്റ് ആയത് കൊണ്ട് എനിക്ക് അധികം നൃത്തം ചെയ്യാനോ ദേഹം അനങ്ങാനോ കഴിയില്ല. അത് കൊണ്ട് ഇപ്പോൾ സഹായത്തിന് വേണ്ടി അമ്മയും വരാറുണ്ട്. കൂടാതെ നൃത്തം ഓൺലൈൻ ആയും പഠിപ്പിക്കുന്നുണ്ട് എന്നും സൗഭാഗ്യ പറഞ്ഞു.

അടുത്തിടെയാണ് താൻ അമ്മയാകാൻ പോകുന്ന വിവരം പങ്കുവെച്ച് കൊണ്ട് സൗഭാഗ്യ വെങ്കിടേഷ് എത്തിയത്. പൂർണ്ണഗർഭിണി ആയ ഒരു പെൺകുട്ടിയുടെ ചിത്രം പങ്കുവെച്ചുകൊണ്ടാണ് താൻ അമ്മയാകാൻ ഒരുങ്ങുന്നതിന്റെ സന്തോഷം സൗഭാഗ്യ പുറത്ത് വിട്ടത്. ഇപ്പോൾ സന്തോഷത്തിന്റെ നാലാം മാസം ആണെന്നുമാണ് താരം ചിത്രത്തിനൊപ്പം കുറിച്ചത്. ഇപ്പോൾ ഗർഭിണി ആണെന്ന് അറിയുന്നതിന് മുൻപ് നടത്തിയ ഒരു ഫോട്ടോഷൂട്ട് ചിത്രം പങ്കുവെച്ച് കൊണ്ട് തനിക്ക് ആ ഫോട്ടോഷൂട്ട് സമയത്ത് ഉണ്ടായ ബുദ്ധിമുട്ടുകൾ എന്തൊക്കെയായിരുന്നു എന്ന് തുറന്ന് പറയുകയാണ് സൗഭാഗ്യ. ഫോട്ടോഷൂട്ടിനു പോകുമ്പോൾ ഗർഭിണിയാണെന്ന കാര്യം താൻ അറിഞ്ഞിരുന്നില്ല എന്നും സൗഭാഗ്യ പറഞ്ഞിരുന്നു.