തന്റെ അറിവോടെ അല്ല ആ വീഡിയോ പ്രചരിക്കുന്നത്, പ്രതികരിച്ച് പ്രിയ

priya varrier about video
priya varrier about video

പ്രിയ വാര്യരെ അറിയാത്ത മലയാളികൾ ഇന്ന് ചുരുക്കമാണ്. ഒരു അഡാറ് ലവ് എന്ന ചിത്രത്തിൽ കൂടി പ്രേക്ഷരുടെ പ്രിയതാരമായി മാറിയ നടിയാണ് പ്രിയ വാര്യർ, ചിത്രത്തിന്റെ റീലിസിനു  റിലീസിന് മുൻപ് തന്നെ താരം ശ്രദ്ധേയമായി മാറി, ചിത്രത്തിലെ മാണിക്യമലരായ എന്ന ഗാനത്തിന്റെ ഒരു ഭാഗം പുറത്ത് വിട്ടതോടെയാണ് താരം പെട്ടെന്ന് ശ്രദ്ധിക്കപ്പെട്ടത്, ഒരു ദിവസം കൊണ്ട് ഇന്ത്യ മുഴുവൻ ശ്രദ്ധിക്കപ്പെട്ട നടി ആയിരുന്നു പ്രിയ പ്രകാശ്, അത്രയേറെ ഓളം സൃഷിടിച്ചിരുന്നു പ്രിയയുടെ ആ വീഡിയോയ്ക്ക്. മലയാളത്തിൽ മാത്രമല്ല അന്യ ഭാഷ താരങ്ങൾക്കും പ്രിയയുടെ ആ വീഡിയോ ഏറെ പ്രായപ്പെട്ടതായി മാറി. അതോടെ  അന്യ ഭാഷയിലും താരം ശ്രദ്ധിക്കപ്പെടാൻ തുടങ്ങി. ഇതോടെ മലയാളം കൂടാതെ ഹിന്ദി, തെലുങ് ചിത്രങ്ങളിലും താരത്തിന് അവസരം ലഭിച്ചു. ഇപ്പോൾ തെന്നിന്ത്യയും കടന്ന് ബോളിവുഡിലും തന്റെ കഴിവ് തെളിയിച്ചിരിക്കുകയാണ് താരം. സോഷ്യൽ മീഡിയയിൽ നിരവധി ആരാധകർ ആണ് താരത്തിന് ഉള്ളത്.

priya varrier

ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ തന്റെ പേരിൽ തെറ്റായ തലകെട്ടുകളിൽ പ്രചരിക്കുന്ന വിഡിയോകളോട് പ്രതികരിച്ചിരിക്കുകയാണ് പ്രിയ വാര്യർ. ഇപ്പോൾ റഷ്യയിൽ ആണ് പ്രിയ ഉള്ളത്. സുഹൃത്തുക്കളും ഒത്തുള്ള ചില വിഡിയോകൾ പ്രിയ താനെ സോഷ്യൽ മീഡിയയിൽ കൂടി ആരാധകരുമായി പങ്കുവെച്ചിരുന്നു. എന്നാൽ ഈ വീഡിയോകളുടെ ചില ഭാഗങ്ങൾ മാത്രം കട്ട് ചെയ്തുകൊണ്ട് പ്രിയ വാര്യർ പ്രണയം വെളിപ്പെടുത്തുന്നു എന്ന തലകെട്ടുകളോടെയാണ് പല സ്ഥലത്തും വീഡിയോ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഇത് കണ്ടതോടെയാണ് പ്രിയ തന്റെ പ്രതികരണവുമായി എത്തിയത്. പ്രിയയുടെ പ്രതികരണം ഇങ്ങനെ,

വ്‌ളോഗിൽ നിന്നുള്ള ചില ക്ലിപ്പുകൾ മുറിച്ചുമാറ്റി തെറ്റായ തലകെട്ടുകളുമായി സമൂഹമാധ്യമങ്ങളിൽ പലയിടത്തും വലിയ രീതിൽ തന്നെ പ്രചരിക്കുന്നു. ഇത് കഴിഞ്ഞ ദിവസം ആണ് എന്റെ ശ്രദ്ധയിൽ പെട്ടത്. എന്റെ അറിവോ സമ്മതമോ ഇല്ലാതെയാണ് ഇത്തരത്തിൽ ഒരു പ്രചാരണം നടക്കുന്നത്. എന്നെക്കുറിച്ചുളള നിങ്ങളുടെ കരുതൽ കാണുമ്പോൾ സന്തോഷം. എന്നാൽ ഈ വിഷയത്തിൽ നടത്തുന്ന ചർച്ചകൾ ഒക്കെ തീർത്തും അനാവശ്യം ആണെന്നാണ് എന്നിക്ക് പറയാനുള്ളത്.വവളരെ മോശമായ തരത്തിലുള്ള അടിക്കുറിപ്പുകളും തലക്കെട്ടുകളും ചേർത്താണ് വിഡിയോ ക്ലിപ്പുകൾ പ്രചരിക്കുന്നത്. എന്റെ കൂട്ടുകാരുമൊത്തുള്ള നല്ല നിമിഷങ്ങളുടെ വീഡിയോ ആണ് ഞാൻ വ്ലോഗ് ആയി പങ്കുവെച്ചത്. അല്ലാതെ പ്രചരിക്കുന്ന പോലെ ഞാൻ എന്റെ പ്രണയം വെളിപ്പെടുത്തിയത് ഒന്നും അല്ല. ഇനി എങ്കിലും ഈ വാർത്തകളുടെ സത്യാവസ്ഥ മനസ്സിലാക്കു എന്നാണ് പ്രിയ പ്രതികരിച്ചത്.