വാർത്തകൾക്ക് ഇടവേള, വീണ്ടും തിരിച്ച് വരവിന് ഒരുങ്ങി മുകേഷ്

കഴിഞ്ഞ കുറച്ച് ദിവസം മുതൽ സോഷ്യൽ മീഡിയ ആഘോഷമാക്കിയ വിഷയം ആണ് നടൻ മുകേഷിന്റെ വിവാഹമോചന വാർത്ത. മുകേഷും മേതിൽ ദേവികയും തമ്മിൽ വേർപിരിയുന്നു എന്ന വാർത്ത സോഷ്യൽ മീഡിയയിൽ പ്രചരിച്ചതിനു പിന്നാലെ മേതിൽ ദേവികയും വാർത്തകളോട് പ്രതികരിച്ച് കൊണ്ട് രംഗത്ത് വന്നിരുന്നു. വിവാഹമോചിതർ ആകുന്നു എന്ന് പ്രചരിച്ചത് ശരിയായ വാർത്ത ആണെന്നും എട്ടു വർഷമായി താനും മുകേഷും ഒന്നിച്ച് ജീവിക്കാൻ തുടങ്ങിയിട്ട്, എന്നാൽ അദ്ദേഹവുമായി സഹകരിച്ച് മുന്നോട്ട് പോകാൻ കഴിയുന്നില്ലെന്നും അത് കൊണ്ടാണ് വിവാഹമോചിതർ ആകാൻ തീരുമാനിച്ചത് എന്നും വിവാഹമോചനം നേടിയാലും ഞങ്ങൾ നല്ല സുഹൃത്തുക്കൾ ആയിരിക്കും എന്നും മേതിൽ ദേവിക പറഞ്ഞു.

methil devika and mukesh news
methil devika and mukesh news

ഞാൻ എന്റെ കുടുംബകാര്യങ്ങൾ ഒരിക്കലും സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടില്ല. എന്നെയും എന്റെ കുടുംബത്തെയും കുറിച്ച് പലതരത്തിൽ ഉള്ള വാർത്തകൾ സോഷ്യൽ മീഡിയയിൽ പലതവണ വന്നിട്ടുണ്ട്. എന്നാൽ അതിനോടൊന്നും ഒരിക്കൽ പോലും ഞാൻ പ്രതികരിച്ചിട്ടില്ല. മാധ്യമങ്ങളുടെ മുന്നിൽ എന്റെ കുടുംബത്തിനെ കുറിച്ച് ചോദിക്കുന്ന ചോദ്യങ്ങൾക്ക് മറുപടി നൽകാൻ എനിക്ക് താൽപ്പര്യം ഇല്ല. വിവാഹമോചന വാർത്ത സത്യമാണ്. എന്നാൽ അതിന്റെ കാരണം തുറന്ന് പറയാൻ എനിക്ക് താൽപ്പര്യം ഇല്ലെന്നും അത് തീർത്തും എന്റെ വ്യക്തിപരവും സ്വകാര്യവുമായ കാര്യം ആണെന്നും ആണ് മുകേഷ് ഇപ്പോൾ പ്രതികരിച്ചിരുന്നു എന്ന റിപ്പോർട്ടുകളും പുറത്ത് വന്നിരുന്നു.

mukesh fb post
mukesh fb post

ഇപ്പോഴിതാ ഒരു ഇടവേളയ്ക്ക് ശേഷം മിനിസ്ക്രീനിലേക്ക് വീണ്ടും തിരിച്ച് വരവിന് ഒരുങ്ങുകയാണ് മുകേഷ്.  ‘മഴവില്‍ മനോരമ’യില്‍ സംപ്രേക്ഷണം ചെയ്യുന്ന’ ഒരു ചിരി ഇരു ചിരി ബമ്പര്‍ ചിരി’ എന്ന പരുപാടിയിൽ മുകേഷ് ആണ് അഥിതി ആയി എത്തുന്നത് എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. മഞ്ജു പിള്ളയും, സാബുമോനും, നസീർ സംക്രാന്തിയും വിധികർത്താക്കൾ ആകുന്ന പരുപാടി വളരെ പെട്ടന്നാണ് ആരാധകരുടെ ശ്രദ്ധ നേടിയത്. പരിപാടിയുടെ ഓണം സ്പെഷ്യൽ എപ്പിസോഡിൽ ആണ് മുകേഷ് എത്തുന്നത് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. മുകേഷ് അഥിതി ആയി എത്തുന്ന ഈ പരിപാടിയുടെ പ്രമോ വീഡിയോ പുറത്ത് വന്നിരുന്നു. ഇതിന് പിന്നാലെ ആണ് മുകേഷും ദേവികയും തമ്മിൽ ഉള്ള വിവാഹ മോചന വാർത്തകൾ പ്രചരിച്ചത്. ഇതോടെ മുകേഷിന്റെ പരുപാടി നാൽക്കാലികമായി നിർത്തി വെയ്ക്കുകയായിരുന്നു.