ഈ വളയിട്ട കൈകൾ ഒരിക്കലും കണ്ണുനീർ തുടക്കുവാനുള്ളതല്ല, ഉയരങ്ങൾ കീഴ്ടക്കാനുള്ളതാണ്, പുതിയ സന്തോഷം പങ്ക് വെച്ച് അമേയ

Ameya Mathew.new
Ameya Mathew.new

മലയാളികളുടെ പ്രിയപ്പെട്ട താരമാണ് അമേയ മാത്യു.പ്രേക്ഷകർ ഒരേ പോലെ ഏറ്റെടുത്ത കരിക്ക് എന്ന വെബ് സീരിസിലൂടെയാണ് അമേയ ഏറ്റവും കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്.പക്ഷെ എന്നാൽ  കേവലം ഒരൊറ്റ വീഡിയോയിലൂടെ മറ്റ് കരിക്ക് താരങ്ങൾക്ക് കിട്ടാത്ത വരവേൽപ്പാണ് അമേയയ്ക്ക് കിട്ടിയത്. തുടർന്ന് അമേയയ്ക്ക് നിരവധി ഫോളോവേഴ്സിനെയാണ് ഇൻസ്റ്റാഗ്രാമിൽ ലഭിച്ചത്. പിന്നീട് അമേയ തൻ്റെ ജീവിതത്തെ പറ്റിയൊക്കെ തുറന്ന് പറഞ്ഞ് രംഗത്തെത്തിയിരുന്നു.

Ameya Mathew1
Ameya Mathew1

അച്ഛനെ പറ്റിയും അമ്മയെ പറ്റിയുമൊക്കെ അമേയ പല അഭിമുഖങ്ങളിലായി തുറന്ന് പറഞ്ഞിരുന്നു. ഒരു പഴയ ബോംബ് കഥ, ആട് 2 എന്നീ ചിത്രങ്ങളിലൂടെയാണ് അമേയ സിനിമ രംഗത്തേക്ക് എത്തിയത്.തിരുവനന്തപുരം സ്വദേശിയാണ് അമേയ. മോഡലിംഗ് രംഗത്തും വളരെ സജീവമായിരുന്ന അമേയ അഭിനയരംഗത്തേക്ക് എത്തിയത് ആകസ്മികമായിട്ടായിരുന്നു.

Ameya Mathew3
Ameya Mathew3

അതെ പോലെ വളരെ പ്രധാനമായും താരം തന്റെ  മോഡേണ്‍, നാടന്‍ ലുക്കിലുള്ള ചിത്രങ്ങൾ ആരാധകരുമായി പങ്ക് വെക്കാറുണ്ട്. അതെ തന്നെ ചുരുങ്ങിയ സമയം കൊണ്ട് പ്രേക്ഷകർ ഏറ്റെടുക്കാറുമുണ്ട്.അതെ പോലെ തന്നെ വളരെ ശക്തമായ നിലപാടുകൾ കൊണ്ട് വ്യത്യസ്ത അമേയ സാമൂഹിക മാധ്യമത്തിലൂടെ പങ്ക് വെക്കുന്ന മനോഹര ചിത്രങ്ങൾക്കൊപ്പം കുറിക്കുന്ന കുറിപ്പുകളും ആരാധകർ ഒരേ പോലെ ഏറ്റെടുക്കാറുണ്ട്.നിലവിൽ ഇപ്പോൾ  അമേയ പങ്ക് വെച്ച ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ്  വളരെ ചുരുങ്ങിയ സമയം കൊണ്ട് പ്രേക്ഷക ശ്രദ്ധ നേടി കൊണ്ടിരിക്കുന്നത്.

Ameya Mathew4
Ameya Mathew4

വളയിട്ട കൈകള്‍ കണ്ണീര്‍ തുടക്കുവാനും, ഉയരങ്ങള്‍ സ്വപ്നം കണ്ട മിഴികള്‍ കരയുവാനും ഉള്ളതല്ല..വേട്ടകണ്ണുകളാല്‍ ആക്രമിക്കുന്ന കഴുകന്മാരെ വേട്ടയാടാന്‍ കൂടിയുള്ളതാണ്. എന്നാണ് ചിത്രങ്ങൾ പങ്ക് വെച്ച് കൊണ്ട് താരം കുറിച്ചത്. ഈ കഴിഞ്ഞ ദിവസം വോക്‌സ്വാഗന്‍ പോളോ അമേയ സ്വന്തംമാക്കിയിരുന്നു.വളരെ ചുരുക്കം ചിത്രങ്ങളിൽ മാത്രമേ താരം അഭിനയിച്ചുവുള്ളൂ എങ്കിലും താരത്തിന് ആരാധകരുടെ മനസ്സിൽ വലിയ ഒരു സ്ഥാനം നേടുവാൻ കഴിഞ്ഞു.