ശ്രീനി അങ്കിളിന് അങ്ങനെയൊരു സ്വഭാവമുണ്ട്, അനൂപ് സത്യൻ പറയുന്നു

anoopsathyan-sreenivasan
anoopsathyan-sreenivasan

മലയാളത്തിന്റെ പ്രിയ നടൻ സുകുമാരനെ കേന്ദ്രകഥാപാത്രമാക്കി കൊണ്ട് സത്യൻ അന്തിക്കാട് തന്റെ ആദ്യത്തെ  സിനിമ ഹിറ്റാക്കിയത് പോലെ തന്നെ മകന്‍ അനൂപ്‌ സത്യനും തന്റെ ആദ്യത്തെ സിനിമ വളരെ വലിയ വിജയമാക്കി തീർത്ത സംവിധായകൻ തന്നെയാണ്.അതെ പോലെ തന്നെ ഒരു സമയത്ത് തന്റെ അച്ഛൻ സിനിമകളിലെ ഹിറ്റ് തിരക്കഥാകൃത്ത് ശ്രീനിവാസൻ താൻ സിനിമകൾ ചെയ്യുന്നതിന് മുൻപ് തന്നോടായി പറഞ്ഞ വളരെ കൗതുകരമായ ഒരു കാര്യത്തെ കുറിച്ച് തുറന്ന് പറയുകയാണ് അനൂപ്.

anoop sathiyan1
anoop sathiyan1

ശ്രീനിവാസന്‍ അങ്കിള്‍ എന്നെ വരനെ ആവശ്യമുണ്ട് എന്ന ചിത്രം ചെയ്യുന്നതിന് മുൻപ് എന്നെ ഫോണിൽ വിളിച്ചിരുന്നു.അദ്ദേഹം എന്റെ സിനിമയെക്കുറിച്ച് സംസാരിച്ചപ്പോൾ തന്നെ വളരെ തമാശ നിറഞ്ഞ രീതിയിലായിട്രുന്നു സംസാരിച്ചത്. ആ നിമിഷം തന്നെ ശോഭനയുടെ ഭർത്താവായി  അഭിനയിക്കാൻ വേണമെങ്കിൽ വരാമെന്ന് എന്നൊക്കെ പറഞ്ഞു.അപ്പോൾ തന്നെ മറുപടി പറഞ്ഞത് എനിക്ക് വലിയ സുന്ദരന്മാരെ ആവശ്യമില്ലെന്നാണ്.

anoop-sathyan2
anoop-sathyan2

മിക്ക സമയങ്ങളിലും ശ്രീനി അങ്കിള്‍ അങ്ങനെ തന്നെയാണ്.എന്തെങ്കിലും ഒക്കെ കാര്യം നർമ്മത്തിൽ പൊതിഞ്ഞേ സംസാരിക്കുള്ളൂ.പക്ഷെ എന്നാൽ അതൊക്കെ തന്നെ മറ്റുള്ള വ്യക്തിക്കൾക്ക് ഒരിക്കൽ പോലും വേദനയുണ്ടാക്കുന്ന തരത്തിലായിരിക്കില്ല.അച്ഛന്റെ സിനിമകളിൽ എനിക്ക് ഏറ്റവും പ്രിയപ്പെട്ട മൂന്ന് സിനിമകൾക്ക് കഥയെഴുതിയത് ശ്രീനിവാസൻ അങ്കിളാണ്. സന്ദേശം,നാടോടിക്കാറ്റ്,ഞാന്‍ പ്രകാശന്‍ എന്നിവയാണ് ആ മൂന്ന് ചിത്രങ്ങൾ.അതെ പോലെ തന്നെ അച്ഛന്റെ സിനിമകളിൽ ഞാൻ കാണാതെ പോയത് വെറുതെ ഒരു പിണക്കം എന്ന ചിത്രം മാത്രമാണ്.ബാക്കിയുള്ള ചിത്രങ്ങൾ എല്ലാം തന്നെ കണ്ടിട്ടുണ്ടെന്ന് അനുപ് സത്യൻ വ്യക്തമാക്കുന്നു.