മീനാക്ഷിയെ പോലെ തന്നെ കാവ്യ മാധവന്റെയും ദിലീപിന്റേയും മകള്‍ മഹാലക്ഷ്മിയും സോഷ്യല്‍മീഡിയയിലെ താരമാണ്. കുഞ്ഞിന്റെ ചിത്രം എപ്പോഴും പുറത്ത് വരാത്തത് കാരണം പുറത്ത് വരുന്ന ചിത്രങ്ങളെല്ലാം വലിയ ആവേശത്തോടെയാണ് ആരാധകര്‍ സ്വീകരിക്കുന്നത്.
അഭിനയത്തില്‍ നിന്നും ചെറിയ ഇടവേള ടെുത്തിരിക്കുന്ന കാവ്യ മുഴുവന്‍ സമയവും ഇപ്പോള്‍ മകള്‍ക്കൊപ്പമാണ് ചിലവഴിക്കുന്നത്. കഴിഞ്ഞ ദിവസം എയര്‍പോര്‍ട്ടില്‍ നിന്നുള്ള കാവ്യയുടേയും ദിലീപിന്റേയും മകളുടേയും ഒരു വീഡിയോ ഏറെ വൈറലായിരുന്നു. നിമിഷ നേരം കൊണ്ടാണ് ആരാധകര്‍ ആ വീഡിയോ ഏറ്റെടുത്തത്. എന്നാല്‍ ആ വീഡിയോയിലൂടെ അവര്‍ എങ്ങോട്ടേക്കാണ് പോകുന്നതെന്നോ ഏത് സ്ഥലത്ത് നിന്നാണ് ആ വീഡിയോ എടുത്തതെന്നോ ഒന്നും വ്യക്തമായിരുന്നില്ല.
ഇപ്പോള്‍ പുറത്തുവന്ന റിപ്പോര്‍ട്ട് പ്രകാരം ഇന്‍ഡിഗോ ഫ്ളൈറ്റില്‍ ചെന്നൈയിലേക്ക് ആണ് ഇവര്‍ പോയതെന്നാണ് . മീനാക്ഷി പഠിക്കുന്നത് അവിടെയാണ്. എന്നാല്‍ അതേ സമയം മഹാലക്ഷ്മിയുടെ പിറന്നാളിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ ഓസ്ട്രേലിയയില്‍ ഉള്ള കാവ്യയുടെ സഹോദരന്റെ പക്കലേക്ക് പോയതാകാം എന്നുള്ള ചര്‍ച്ചകളും ഇപ്പോള്‍ നടക്കുന്നുണ്ട്.
വിജയദശമി ദിനത്തിലാണ് ഇരുവരുടേയും മകളുടെ പിറന്നാള്‍. ആ ദിവസം ജനിച്ചതിനാലാണ് മഹാലക്ഷ്മിയെന്ന് പേരിട്ടതെന്നും മുന്‍പ് ദിലീപ് വ്യക്തമാക്കിയിട്ടുണ്ട്.