ഒരു വ്യക്തി എന്റെ അടുത്തേക്ക് വിഷമം പറഞ്ഞു വന്നാൽ മറ്റൊന്നും ചിന്തയിൽ വരില്ലെന്ന് തുറന്ന് പറഞ്ഞ് ബിജു മേനോൻ

Biju-Menon01
Biju-Menon01

വേറിട്ട അഭിനയം കൊണ്ട് തന്നെ മലയാളികൾക്ക് എന്നെന്നും പ്രിയങ്കരനായ താരമാണ് ബിജുമേനോൻ.മലയാള സിനിമയിൽ ഒരുപിടി നല്ല ചിത്രങ്ങളുടെ ഭാഗമായത് കൊണ്ട് തന്നെ ബിജു മേനോനെ അത്രയേറെ ഇഷ്ട്ടമാണ് സിനിമാ പ്രേമികൾക്ക്.സീരിയൽ രംഗത്തിലൂടെയാണ് താരം സിനിമാ ലോകത്തിലേക്കെത്തിയത്.അത് കൊണ്ട് തന്നെ ആരംഭ ഘട്ടത്തിൽ വെറും പാവത്താൻ കഥാപാത്രമായിരുന്നുവെങ്കിലും പിന്നീട് താരത്തിന്റെ  ഉള്ളിലെ  വില്ലനെ കണ്ടെത്തിയത് ഷാജി കൈലാസ് എന്ന മികച്ച സംവിധായകനാണ്.അതെ പോലെ ശിവം എന്ന ചിത്രത്തിലൂടെയാണ് ബിജു മേനോൻ ആദ്യമായി നായകനാകുന്നത്.

Biju Menon1
Biju Menon1

ഈ നായക പരിവേഷത്തിലേക്ക് എത്തിച്ചതും ഷാജി കൈലാസ് തന്നെയായിരുന്നു. പക്ഷെ എന്നാൽ ബോക്സ് ഓഫീസില്‍ വലിയ പരാജയമായതിന് ശേഷം നായകൻ എന്ന പദവിയിൽ വിള്ളൽ വീഴുകയായിരുന്നു.അതിന് ശേഷം പിന്നീട് ജിബു ജേക്കബിന്റെ സംവിധാനമികവിൽ പുറത്തിറങ്ങിയ  വെള്ളിമൂങ്ങ എന്ന ചിത്രത്തിൽ നായകനായിയെത്തി ഏറ്റവും മികച്ച അഭിനയം കാഴ്ച വെച്ച് കൊണ്ട് ബിജുമേനോൻ തനിക്ക് നഷ്ട്ടപ്പെട്ട ആ പഴയ പ്രതാപം തിരിച്ചു പിടിക്കുകയായിരുന്നു.ഇരുപത്തിയഞ്ച് വർഷം നീണ്ട അഭിനയജീവിതത്തിൽ ഒരിക്കൽ പോലും വിട്ടുവീഴ്ചയിലൂടെ സിനിമ ചെയ്യെണ്ടി വന്നിട്ടുണ്ടെന്നും ഒരു വ്യക്തി കുടുംബ രക്ഷിക്കുവാൻ വേണ്ടി ചില പ്രോജക്റ്റിന് തയ്യാറായിട്ടുണ്ടെന്ന് ഒരു പ്രമുഖ ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിച്ചു കൊണ്ട് തുറന്ന് പറയുകയാണ് ബിജു മേനോൻ.

Biju Menon2
Biju Menon2

ഇരുപത്തിയഞ്ച് വർഷങ്ങൾ കഴിഞ്ഞു സിനിമ ലോകത്ത് വന്നിട്ട്.അത് കൊണ്ട് തന്നെ സിനിമാ ലോകത്തിന് അകത്തും പുറത്തും അനവധി സുഹൃത്തുക്കളുള്ള ഒരു വ്യക്തി കൂടിയാണ് ഞാൻ.ഒരു അഭിനേതാവ് എന്ന നിലയിൽ സിനിമയ്ക്ക് വേണ്ടി  വളരെ ഏറെ വിട്ടുവീഴ്ചകൾ ചെയ്തിട്ടുണ്ട്.ഒരു വ്യക്തി എന്ന നിലയിൽ ഒരാൾ സങ്കടമായി വന്നാൽ അതായത് കുറെ വർഷങ്ങളായി ഒരു സിനിമ ചെയ്തിട്ട് അത് കൊണ്ട് തന്നെ ഒന്ന് സഹായിക്കണമെന്ന് പറഞ്ഞാൽ ഒന്ന് തന്നെ ചിന്തിക്കാറില്ല.ആ സിനിമ പൂർണ മനസോടെ തന്നെ ഏറ്റെടുക്കും.അതിന്റെ കഥയെ കുറിച്ച് പോലും അങ്ങനെ ചിന്തിക്കാറില്ല.ആ വ്യക്തിയ്ക്കും കുടുംബത്തിനും വലിയയൊരു സഹായമായല്ലോ എന്ന സംതൃപ്തി  ആ സിനിമ ചെയ്തു കഴിയുമ്പോൾ തനിക്ക് ലഭിക്കുമെന്ന് ബിജുമേനോൻ വ്യക്തമാക്കി.അതെ പോലെ സംയുകതയുടെയും ബിജു മേനോൻെറയും കുടുംബ വിശേഷങ്ങൾ എല്ലാം തന്നെ സോഷ്യൽ മീഡിയ ഏറ്റെടുക്കാറുണ്ട്.