ആറ് വർഷങ്ങൾ കഴിഞ്ഞിട്ടും ഒന്നും തന്നെ തോന്നിയിട്ടില്ല, പ്രണയ വാർഷികത്തിൽ അനുഭവം പങ്ക് വെച്ച് വിഘ്‌നേഷ്

nayanthara and vignesh
nayanthara and vignesh

സാമൂഹിക മാധ്യമങ്ങളിലെ വാർത്തകളിൽ മിക്കപ്പോഴും ഇടം നേടുന്ന താരങ്ങളാണ് വിഘ്‌നേഷ് ശിവനും നയൻ‌താരയും.പൊതുവേദികളിൽ താരങ്ങളെത്തുമ്പോഴുള്ള  ചിത്രങ്ങളും മറ്റും പലപ്പോഴും സോഷ്യൽ മീഡിയയിൽ വളരെയധികം ശ്രദ്ധ നേടാറുണ്ട്.തെന്നിന്ത്യന്‍ സിനിമകളില്‍ എല്ലാവരുടെയും പ്രീയപ്പെട്ട നായികയാണ് നയന്‍താര. തെന്നിന്ത്യന്‍ സിനിമയിലെ ലേഡി സൂപ്പര്‍സ്റ്റാര്‍ എന്നാണ് നയന്‍സിനെ വിശേഷിപ്പിക്കുന്നത്. സിനിമയില്‍ വന്ന് കാലം മുതല്‍ നിരവധി ഗോസിപ്പുകളിലും മറ്റും താരം ഇടം പിടിച്ചിരുന്നു. എന്നാല്‍ അതിനെ എല്ലാം മറികടന്ന് തനിക്ക് സിനിമയില്‍ സ്വന്തമായി ഒരു പേര് നേടി എടുത്തിരിക്കുകയാണ് താരം. ആരാധകപിന്തുണയുടെ കാര്യത്തില്‍ ഏറെ മുന്നിലാണ് നയന്‍താര.

nayanthara-vignesh 2
nayanthara-vignesh 2

ആറ് വർഷങ്ങൾ പിന്നിട്ടുവെന്ന് തോന്നുന്നേയില്ല ,അതെ പോലെ താരം നാനും റൗഡി താന്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടയിൽ പകർത്തിയ അപൂർവ ചിത്രങ്ങളാണ് ആറാം പ്രണയ വാർഷികത്തിൽ വിഘ്‌നേഷ് ശിവൻ പങ്ക് വെച്ചത്.ഈ ചിത്രത്തിന്റെ കൂട്ടത്തിൽ വേറിട്ട ഒരു കുറിപ്പും താരം പങ്ക് വെച്ചിട്ടുണ്ട്.കാത് വാക്ക്ലെ നാനും റൗഡി താന്‍ എന്നീ ഹാഷ്ടാ​ഗുകള്‍ക്കൊപ്പമായിരുന്നു വിഘ്നേഷ് ശിവന്റെ കുറിപ്പ്. തെന്നിന്ത്യൻ സിനിമാ ലോകത്തിലെ ആരാധകർക്ക് എന്നെന്നും പ്രിയപ്പെട്ട താരങ്ങളാണ് വിഘ്‌നേഷ് ശിവനും നയൻതാരയും ഈ കഴിഞ്ഞ കുറച്ചു നാളുകൾക്ക് മുൻപാണ് താനും വിക്കിയും തമ്മിലുള്ള വിവാ​ഹനിശ്ചയം നടന്നുവെന്ന് കാര്യം നയൻതാര വെളിപ്പെടുത്തിയത്.ഒരു പ്രമുഖ ചാനൽ ഷോയിൽ പങ്കെടുക്കാൻ എത്തിയപ്പോളാണ് താരം വിവാഹനിശ്ചയം കഴിഞ്ഞുവെന്ന് കാര്യം വെളിപ്പെടുത്തിയത്.ആ സമയത്ത് അവതാരിക മോതിരവിരലിനെ കുറിച്ച്  ചോദിച്ചപ്പോൾ പൊട്ടിച്ചിരിച്ചു കൊണ്ട് വിരലിൽ ഇട്ടിരിക്കുന്നത് നിശ്ചയമോതിരമാന്നെന്ന് നയൻ താര തുറന്ന് പറഞ്ഞിരുന്നു.

Nayanthara Vignesh 2
Nayanthara Vignesh 2

അഭിനയ ജീവിതത്തിന്റെ ആരംഭഘട്ടത്തിൽ  മോളിവുഡ് സൂപ്പര്‍ താരങ്ങളുടെ നായികയായാണ് നയന്‍താര എത്തിയത്.ഈ കഴിഞ്ഞ വിഷുവിന് ആണ് ഇരുവരും ഒരുമിച്ച് കൊച്ചിയിൽ എത്തിയത്. അതിന്റെയും ചിത്രങ്ങൾ വളരെ പെട്ടന്ന് തന്നെ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു. കൊച്ചിയിലെ തന്റെ ഫ്ലാറ്റിൽ ആണ് നയൻതാര ഈ വർഷം വിഷു ആഘോഷിച്ചത്. സംവിധായകന്‍ വിഘ്‌നേഷ് ശിവനും നയന്‍താരയും പ്രണയത്തിലാണെന്നത് ഏവര്‍ക്കും അറിയാവുന്ന കാര്യമാണ്. ഇവരുടെ വിവാഹമെന്നറിയാനായി കാത്തിരിക്കുകയാണ് ആരാധകര്‍. പ്രണയം മടുത്താല്‍ വിവാഹത്തെക്കുറിച്ച്‌ ആലോചിക്കാമെന്നാണ് വിഘ്‌നേഷ് ശിവന്‍ മുന്‍പ് പറഞ്ഞത്. നയന്‍സിനെക്കുറിച്ച്‌ വാചാലനായി വിഘ്‌നേഷ് എത്താറുണ്ട്.