
മലയാളികളുടെ എക്കാലത്തെയും റൊമാന്റിക് ഹീറോ ആണ് കുഞ്ചാക്കോ ബോബൻ. അനിയത്തിപ്രാവിലൂടെ എത്തി നിരവധി വ്യത്യസ്തമായ കഥാപാത്രങ്ങൾക്ക് ജീവൻ നൽകിയ താരത്തിന് ഒട്ടേറെ ആരാധകരാണ് ഉള്ളത്. സമൂഹമാധ്യമങ്ങളിലും സജീവമായ താരത്തിന്റെ വിശേഷങ്ങൾ അറിയുവാനും ആരാധകർക്ക് ഒരുപാട് ഇഷ്ടമാണ്. 2005 ലാണ് തന്റെ ആരാധികയായ് പ്രിയയെ താരം പ്രണയിച്ച് വിവാഹം കഴിയ്ക്കുന്നത്. നീണ്ട നാളത്തെ പ്രണയത്തിനൊടുവിലായിരുന്നു താരത്തിന്റെ വിവാഹം. വിവാഹം കഴിഞ്ഞ് നീണ്ട 14 വർഷത്തെ കാത്തിരിപ്പിനൊടുവിലായിരുന്നു ചാക്കോച്ചനും പ്രിയയ്ക്കും ഒരു കുഞ്ഞ് ജനിയ്ക്കുന്നത്. എന്നാൽ ഇന്നിപ്പോൾ ചർച്ചയാകുന്നത് ചാക്കോച്ചൻ കുറിച്ച് സംവിധായകൻ രഞ്ജിത്ത് ശങ്കർ പറഞ്ഞ കാര്യങ്ങൾ ആണ്.
‘കുഞ്ചാക്കോ ബോബന്‍ ഫാമിലി മാന്‍ ആണ്. കുഞ്ചാക്കോ ബോബനെ പോലെ നല്ലൊരു ഭര്‍ത്താവിനെ ഞാനെന്റെ ജീവിതത്തില്‍ കണ്ടിട്ടില്ല. അങ്ങനെയുള്ള ഒരു ഹസ്ബന്‍ഡ് ആവാന്‍ വലിയ ബുദ്ധിമുട്ടാണ്. അതുകൊണ്ടാണ് പറഞ്ഞത്. ഞാന്‍ അങ്ങനെ നല്ല ഭര്‍ത്താവ് അല്ല. ഞാന്‍ പരിചയപ്പെട്ടവരിലും അത്രയും നല്ലൊരു ഹസ്ബന്‍ഡിനെ കണ്ടിട്ടില്ല. ചാക്കോച്ചന്‍ ഒരു മുത്താണ്. വളരെ വിലമതിക്കാനാവുന്ന ഭര്‍ത്താവാണ് അദ്ദേഹം. ഇനി അങ്ങനെയുള്ള ഒരു പിതാവും ആവണമെന്നാണ് എന്റെ ആഗ്രഹം.ചാക്കോച്ചന്റെ വീട്ടില്‍ ഞാന്‍ വളരെ കുറച്ചേ പോയിട്ടുള്ളു.
ഞാന്‍ നോക്കുന്നത് രാമന്റെ എന്തൊക്കെ എലമെന്റ്‌സ് അദ്ദേഹത്തില്‍ നിന്നും എടുക്കാമെന്നാണ്. ചാക്കോച്ചനെ പോലെ തന്നെ പ്രിയയും ഭയങ്കര രസമുള്ള ക്യാരക്ടര്‍ ആണ്. കല്യാണം കഴിയുമ്പോള്‍ സ്ത്രീകള്‍ മൊത്തത്തില്‍ അങ്ങ് ഒതുങ്ങി പോവും. പക്ഷേ പ്രിയ അങ്ങനെയല്ല. പ്രിയ മുന്‍പുള്ള പ്രിയയെ പോലെയാണ് ഇരിക്കുന്നത്. ചാക്കോച്ചന്‍ കൊടുക്കുന്നൊരു ധൈര്യമാണത്. ഇതൊക്കെ അവര്‍ക്കിടയിലെ ചെറിയ കാര്യമാണ്.’ എന്നായിരുന്നു ഒരു അഭിമുഖത്തിനിടയിൽ രഞ്ജിത്ത് പറഞ്ഞത്. രഞ്ജിത്തിന്റെ ഈ വാക്കുകൾ ആണ് ഇപ്പോൾ വോറൽ ആയിരിക്കുന്നത്.











