തെന്നിന്ത്യൻ സിനിമാ പ്രേക്ഷകർ ഒരേ പോലെ ഇഷ്ട്പ്പെടുന്ന അഭിനേത്രി നയൻതാര വിവാഹിതയാകുവാൻ പോകുന്നു. തമിഴ് സിനിമാ ലോകം കണ്ട ഏറ്റവും മികച്ച സംവിധായകൻ വിഘ്നേഷ് ശിവയുമായി ഏറെ നാളത്തെ പ്രണയത്തിന് ശേഷം വിവാഹനിശ്ചയം നടന്നിരുന്നു.ഇപ്പോൾ ലഭിക്കുന്ന സൂചന അനുസരിച്ച് വിവാഹം ഉടൻ കാണുമെന്ന് പ്രതീക്ഷിക്കാം.ആരാധകർ ഒരേ പോലെ ചോദിക്കുന്നത് ഇരുവരുടെയും വിവാഹം ഉടൻ കാണുമോ എന്നാണ്.അത് കൊണ്ട് അധികം വൈകാതെ തന്നെ കാണുവാൻ സാധ്യതയുണ്ട്.പുറത്ത് വരുന്ന റിപ്പോർട്ടുകൾ അനുസരിച്ച് വിവാഹത്തീയതി പ്രഖ്യാപനം ഉടൻ കാണുമെന്നാണ് കരുതുന്നത്. റിപ്പോര്ട്ടുളിൽ നിന്നും അതെല്ലാം വ്യക്തമാണ്.
നിലവിൽ വന്നു കൊണ്ടിരിക്കുന്ന ഓഫറുകളും മറ്റും നയൻ താര സ്വീകരിക്കാത്തത് കൊണ്ട് തന്നെ വിവാഹം ഉടൻ കാണുമെന്നാണ് പ്രതീക്ഷിക്കുന്നത്.ബോളിവുഡ് സൂപ്പർ താരം ഷാരൂഖ് ഖാന് തന്റെ മകൻ ലഹരി മരുന്ന് കേസില്‍ അറസ്റ്റിൽ ആയതിന് ശേഷം പുതിയ ചിത്രങ്ങൾ എല്ലാം തന്നെ നീട്ടി വെച്ചിരിക്കുകയാണ്.അത് കൊണ്ട് നയൻ താരം കേന്ദ്ര കഥാപാത്രമായി അഭിനയിക്കുന്ന അറ്റ്ലിയുടെ ചിത്രവും ഈ കൂട്ടത്തിൽ പ്പെടുത്താവുന്നതാണ്.വിവാഹ തിരക്ക് എന്ന കാരണം കൊണ്ട് തന്നെ ഷാരൂഖ് ഖാന്റെ ചിത്രത്തിൽ നിന്നും താരം പിൻമാറുവാൻ സാധ്യതയുണ്ട്. ഈ ചിത്രത്തിന് പകരക്കാരിയായി പരിഗണിക്കുന്നത് സാമന്തയെയാണ്.നയൻതാര വിഘ്നേഷ് ശിവനുമായി വിവാഹനിശ്ചയം കഴിഞ്ഞുവെന്ന് തുറന്ന് പറഞ്ഞെങ്കിലും വിവാഹതീയതിയെ കുറിച്ച് വെളിപ്പെടുത്തിരുന്നില്ല.നയൻതാരയും വിഘ്നേഷ് ശിവനും തമ്മിൽ ദിവ്യമായ പ്രണയത്തിലാകുന്നത് നാനും റൗഡി താന്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടയിലാണ്.
ദിവ്യ പ്രണയം വളരെ ശക്തമായി തന്നെ മുന്നോട്ട് പോയി കൊണ്ടിരിക്കുന്ന സമയത്ത് രണ്ട് പേരും ചേർന്ന് കൊണ്ട് റൗഡി പിക്ചേഴ്സ് നിർമ്മാണ-വിതരണ കമ്പനിയും തുടങ്ങി.അതെ പോലെ തന്നെ റൗഡി പിക്ചേഴ്സിന്റെ ബാനറിൽ നിർമ്മിക്കുന്ന കാറ്റ് വാക്കുല രണ്ട് കാതല്‍ എന്ന ചിത്രം ഷൂട്ടിങ്ങിന്റെ അവസാന ഘട്ടത്തിലാണ്.ന യൻതാരക്കൊപ്പം വിജയ് സേതുപതിയും സാമന്തയുമാണ് ഈ ചിത്രത്തിൽ കേന്ദ്രകഥാപാത്രങ്ങളായി അഭിനയിക്കുന്നത്.അതെ പോലെ സ്റ്റൈൽ മന്നൻ രജനികാന്ത് സുപ്രധാന വേഷത്തിലെത്തുന്ന അണ്ണാത്തെയാണ് നയൻതാരയുടേതായി പുറത്തിറങ്ങുവാൻ പോകുന്ന ഏറ്റവും പുതിയ ചിത്രം.ചിത്രം ദീപാവലിയ്ക്ക് തീയറ്ററുകളിലെത്തും.നിലവിൽ ഇപ്പോൾ നയൻതാര അഭിനയിക്കുന്നത് യുവ നടൻ പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ഗോൾഡ് എന്ന ചിത്രത്തിലാണ്.