വിവാഹബന്ധം വേർപ്പെടുത്തിയെങ്കിലും സൗഹൃദം ഏറ്റവും വിലപ്പെട്ടതാണ്, നാഗചൈതന്യയെ കുറിച്ച് സാമന്തയുടെ വെളിപ്പെടുത്തൽ!

Samantha-Nagachaitanya01
Samantha-Nagachaitanya01

സാമൂഹിക മാധ്യമങ്ങൾ ഒരേ പോലെ ഏറ്റെടുത്ത വാർത്തയായിരുന്നു നാഗചൈതന്യ-സാമന്ത വിവാഹമോചനം.വളരെ കാലത്തെ പ്രണയത്തിനൊടുവില്‍ വിവാഹിതരായ ഇരുവരും എന്തിന് വേണ്ടിയാണ് വിവാഹ ബന്ധം വേർപ്പെടുത്തിയതെന്ന് ആര്‍ക്കും അറിയില്ല. നിലവിൽ ഇപ്പോഴും പല തരത്തിലുള്ള വാർത്തകളാണ് ഇക്കാര്യത്തില്‍ വന്നുകൊണ്ടിരിക്കുന്നത്. സാമന്ത മറ്റൊരു പ്രണയത്തിലായിരുന്നുവെന്നും ഗര്‍ഭച്ഛിദ്രം നടത്തിയെന്നുമൊക്കെ വാര്‍ത്തകള്‍ വന്നു.പക്ഷെ എന്നാൽ അതിനിടയിലും സിനിമ ഇൻഡസ്ട്രിയുടെ മുഴുവൻ സംശയവും ഇനിയുള്ള സാമന്തയുടെ അഭിനയ ജീവിതത്തെ കുറിച്ച് തന്നെയായിരുന്നു.

Samantha-Nagachaitanya3
Samantha-Nagachaitanya3

എന്നാൽ അത്തരത്തിലുള്ള സംശയങ്ങൾക്കും സന്ദേഹങ്ങൾക്കുമെല്ലാം വിരാമം ഇട്ടുകൊണ്ട് താരത്തിന്റെ പുതിയ ചിത്രത്തിന്റെ പ്രതിഫലമാണ് പുറത്തു വന്നത്. സ്ത്രീ കേന്ത്രീകൃതമായ കഥാപാത്രത്തിന് വേണ്ടി താരം ചോദിച്ചിരിയ്ക്കുന്നത് മൂന്നര കോടി രൂപയായിരുന്നു ഡിവോഴ്‌സിന് ശേഷമാണ്  അഭിനയിക്കുന്നതിനുള്ള പ്രതിഫലം താരം വർധിപ്പിച്ചിരിക്കുന്നത്.അതെ പോലെ പലതരം വാർത്തകൾ വന്ന് കൊണ്ടിരിക്കുന്ന സമയത്താണ് അക്കിനേനി കുടുംബം സാമന്തയ്ക്ക് നല്കാൻ തീരുമാനിച്ച ജീവനാംശത്തെ കുറിച്ച് വലിയ ചർച്ചകൾ നടക്കുന്നത്.

Samantha-Nagachaitanya1
Samantha-Nagachaitanya1

സ്വന്തം പ്രയത്നവും അധ്വാനവും കൊണ്ടാണ് തെലുങ്കിലെ മുൻനിര നായികയായി താൻ വളർന്നതെന്നും അതുകൊണ്ട് തന്നെ ഈ പണത്തിന്റെ ആവശ്യമില്ലെന്നുമാണ് താരത്തിന്റെ നിലപാടെന്ന് അടുത്ത സുഹൃത്തുക്കൾ പറയുന്നു.ജോലിയിൽ മാത്രമാണ് നിലവിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും വ്യക്തിപരമായ കാര്യങ്ങൾ പൊതുവിടത്തിലേക്ക് വലിച്ചിടാൻ താൽപര്യമില്ലെന്നും സാമന്ത വ്യക്തമാക്കി. താരത്തിന്റെ ഈ നിലപാടിന് വലിയ രീതിയിലുള്ള കയ്യടിയാണ് ആരാധകരുടെ ഇടയിൽ നിന്നും ലഭിച്ചിരിയ്ക്കുന്നത്. കാരണം ജീവനാംശത്തെക്കാൾ വ്യക്തിത്വത്തിന് വില കൊടുക്കുന്ന ആളാണ് സാമന്തയെന്ന്  താരം ഇതിനോടകം തെളിയിച്ചു കഴിഞ്ഞിരിക്കുകയാണ്.

Samantha-Nagachaitanya2
Samantha-Nagachaitanya2

ഈ മാസം രണ്ടിനായിരുന്നു ഇരുവരും വിവാഹ ബന്ധം വേർപ്പെടുത്തുന്നത്.ഈ ബന്ധം വേർപ്പെടുത്തുന്നതിന്റെ ആദ്യത്തെ ഘട്ടം എന്ന നിലയിൽ സാമന്ത തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ നിന്നും നാഗചൈതന്യയുടെ വീഡിയോകളും ചിത്രങ്ങളും എല്ലാം തന്നെ ഡിലീറ്റ് ആക്കിയിരുന്നു. പക്ഷെ എന്നാൽ താരത്തിന്റെ കുടുംബാംഗങ്ങളുടെയും ഏറ്റവും അടുത്ത സുഹൃത്തുക്കളുടെയും കൂടെ നിൽക്കുന്ന മനോഹര ചിത്രങ്ങൾ ഒന്നും തന്നെ ഡിലീറ്റ് ചെയ്തിരുന്നില്ല.അതിന് മറുപടി എന്നോണം സാമന്ത വെളിപ്പെടുത്തിയത് എന്തെന്നാൽ വേര്‍പിരിയല്‍ ഘട്ടത്തില്‍ തന്നെ തങ്ങളുടെ ബന്ധത്തിന് കാരണമായ സൗഹൃദം വിലമതിക്കുന്നതാണെന്നാണ്. ഏറ്റവും അടുത്ത് തന്നെ പങ്കെടുത്ത വിവാഹത്തിന്റെ ചിത്രങ്ങളും താരം ഡിലീറ്റ് ചെയ്തില്ല എന്നത് ഏറ്റവും ശ്രദ്ധേയമായ ഒരു കാര്യം തന്നെയാണ്.