ക്യാമറാമാനെ വിവാഹം കഴിച്ച നടി ശ്രീക്കുട്ടിയുടെ പുതിയ വിശേഷങ്ങള്‍

വിവാഹ ശേഷം പരമ്പരകളിൽ നിന്നും മറ്റും വിട്ട് നിൽക്കുകയാണ് താരം. ക്യാമറാമാൻ മനോജ് കുമാറാണ് താരത്തിന്റെ ഭർത്താവ്. ഇരുവർക്കും മൂന്നാം ക്ലസ്സിൽ പഠിക്കുന്ന ഒരു മകളുണ്ട്. കൂടാതെ ഒരു ബ്ലോഗർ കൂടിയാണ് താരം ഇപ്പോൾ. അവസരങ്ങൾ ലഭിച്ചാൽ ഇനിയും അഭിനയിക്കും എന്ന് പറഞ്ഞിരിക്കുയാണ് താരം ഇപ്പോൾ തന്റെ യൂട്യൂബ് ചാനൽ വഴിയായിരുന്നു താരം അഭിനയിക്കാനുള്ള ആഗ്രഹം വെളിപ്പെടുത്തിയത്.

നല്ല അവസങ്ങൾ വന്നാൽ തിരികെ വരും. ഏറെ വർഷങ്ങൾക്ക് ശേഷം താരം തിരിച്ചു വരവ് നടത്തിയിരുന്നു. മകളുടെ ജനന ശേഷം ഒരുപാട് വണ്ണം വെച്ചിരുന്നു. ആദ്യമൊന്നും അത്ര കോൺഷ്യസ് ആയിരുന്നില്ല. അടുത്തകാലത്തായി പഴയ രൂപത്തിലേക്കുള്ള മാറ്റം മനസ്കൊണ്ട് ആഗ്രഹിച്ചു. അതിന് വേണ്ടി പരിശ്രമിക്കാൻ തുടങ്ങി എന്നും ഇപ്പോൾ പഴയ രൂപത്തിലേക്ക് എത്തിയതിൽ സന്തോഷം ഉണ്ടെന്നും മറ്റുമാണ് താരം തന്റെ യൂട്യൂബ് ചാനൽ വഴി പറയുന്നത്.