അതാണ് പ്രണവ് മോഹൻലാലിനെ വ്യത്യസ്തനാക്കുന്നത് തുറന്നു പറഞ്ഞു വിനീത് ശ്രീനിവാസൻ !!

മലയാളി പ്രേക്ഷകരുടെ ഗായകനായും, നടനായും, സംവിധായകനായും എല്ലാം നിറഞ്ഞ് നിൽക്കുന്ന താരമാണ് വിനീത് ശ്രീനിവാസൻ. എന്നാൽ ഇപ്പോൾ താരം പ്രണവ് മോഹൻലാലിനെ നായകനാക്കി പുറത്തിറക്കുന്ന ഹൃദയം എന്ന ചിത്രത്തിന്റെ റിലീസിനോട് അനുബന്ധിച്ച് പങ്ക് വെച്ച അഭിമുഖം ആണ് സോഷ്യൽ മീഡിയിൽ ഇടം നേടുന്നത്. പ്രണവ് മോഹൻലാലിൽ അതിശയം തോന്നിയ കാര്യം എന്നതായിരുന്നു എന്ന അവതാരകയുടെ ചോദ്യത്തിൽ ആയിരുന്നു താരത്തിന്റെ മറുപടി. വിനീത് ശ്രീനിവാസന്റെ വക്കുകൾ : നമ്മൾ എല്ലാവരും നമുക്കുള്ള കഴിവുകളെ പുറത്തെടുക്കാൻ ശ്രമിക്കുവല്ലോ എന്നാൽ പ്രണവ് അങ്ങനെ ചെയ്യാനേ ശ്രമികാത്തൊരാളാണ് എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്.

pranav mohanlal

ഇന്നത്തെക്കാലത്തെ ഒരു അംഗീകാരവും ആഗ്രഹിക്കാതെ ഒഴിഞ്ഞു മാറി നിൽക്കുന്ന ഒരു വ്യക്തിയാണ്. ആ ഒരു വയസിലുള്ള ആരെയും ഞാൻ കണ്ടിട്ടില്ല. എന്ന് വിനീത് പറയുന്നു. പ്രണവിന്റെ ഒരു അഭിമുഖത്തിനായി പലരും അങ്ങോട്ട് പൈസ കൊടുക്കാം എന്ന് പറയുന്നുണ്ട്. എന്നാൽ പുള്ളി ഇപ്പോൾ എവിടെ കാണും എന്ന ചോദ്യത്തിൽ. ആളെപ്പോഴും എന്തേലുമൊക്കെ പഠിച്ചുകൊണ്ട് ഇരിക്കും അവന് ഒരുപാട് ഇന്ട്രെസ്റ് ഉണ്ട്. എന്നാൽ അത് എന്തിലാണെന്ന് എനിക്ക് അറിയില്ല. ഞാൻ പ്രണവിന്റെ കോഡ് വർക്ക് ചെയ്യുമ്പോയേക്കും മൂന്ന് സംവിധായകർക്കൊപ്പം അഭിനയിച്ച പരിചയവുമായാണ് എന്റെ അടുത്തേക്ക് വരുന്നത്.

തോൽവിയും വിജയവും കണ്ടിട്ട് ഒരു മനുഷ്യൻ വരുവല്ലോ എനിക്ക് അവനെ കിട്ടുന്നത് ആ സമയത്താണ്. അല്ലാതെ ഞാൻ മറ്റൊന്നും ചെയ്തട്ടില്ല. അതെല്ലാം ഒരു ടൈമിംഗ് ആണ്. ഞങ്ങൾ രണ്ടുപേരും ഒന്നിച്ചൊരു സിനിമ ചെയ്ത് ടൈമിങ്ങും അതിന് മുൻപ് അവൻ വർക്ക് ചെയ്തിട്ടുള്ള സംവിധായകരിൽ നിന്നും അവന് കിട്ടിയ എസ്‌പീരിയൻസ് എല്ലാം ഗുണം ചെയ്തത് ഹൃദയത്തിൽ ആണെന്നാണ് എനിക്ക് മനസിലായിട്ടുള്ളത്.