മമ്മൂട്ടിയുടേയും ദുല്‍ഖര്‍ സല്‍മാന്റേയും ആരാധകര്‍ക്ക് നാളെ ആഘോഷത്തിന്റെ ദിനമാണ്. മമ്മൂട്ടി കേന്ദ്രകഥാപാത്രമായി എത്തുന്ന ഭീഷ്മ പര്‍വ്വവും ദുല്‍ഖറിന്റെ ഹേസ് സിനാമികയും നാളെ തീയറ്ററുകളിലേക്ക് എത്തുകയാണ്. സന്തോഷത്തോടൊപ്പം ആവേശവും തിരയടിക്കുന്ന ഈ നിമിഷത്തില്‍ ദുല്‍ഖറിന്റെ സിനിമകള്‍ക്ക് മമ്മൂട്ടി പ്രമോഷന് കൊടുക്കാത്തതിനെ കുറിച്ച് വീണ്ടും ചര്‍ച്ചകള്‍ നടക്കുകയാണ്.
പൊതുവെ ദുല്‍ഖറിന്റെ സിനിമകളെ മമ്മൂട്ടി തന്റെ സോഷ്യല്‍ മീഡിയ പേജുകള്‍ വഴി പ്രമോട്ട് ചെയ്യാറില്ല. എന്നാല്‍ പതിവില്‍ നിന്ന് വ്യത്യസ്തമായി ദുല്‍ഖറിന്റെ കുറുപ്പ് എന്ന സിനിമയ്ക്ക് വേണ്ടി അത് സംഭവിച്ചപ്പോള്‍ ആരാധകര്‍ക്ക് പോലും അമ്പരന്ന് പോയി. എന്നാല്‍ വാപ്പച്ചിയുടെ ഫോണ്‍ അടിച്ചുമാറ്റി താന്‍ തന്നെയാണ് സിനിമയുടെ പ്രമോഷന് വേണ്ടി പോസ്റ്റര്‍ പങ്കുവെച്ചതെന്ന് ദുല്‍ഖര്‍ തുറന്ന് പറഞ്ഞിരുന്നു.
അതേ കുറിച്ച് ഇപ്പോള്‍ മമ്മൂട്ടി പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്… താരത്തിന്റെ വാക്കുകൡലേക്ക്… ‘ഞാന്‍ ഉറങ്ങി കിടക്കുമ്പോള്‍ ഫോണ്‍ എടുത്തോട്ടെ എന്ന് ചോദിച്ചിട്ട് എടുത്തുകൊണ്ട് പോയതാണ്. പിന്നെ നമ്മള് അത് വിളിച്ച് കൂവരുതല്ലോ. ഏകദേശം അങ്ങനെ തന്നെയായിരുന്നു” എന്നാണ് ഒരു ഓണ്‍ലൈന്‍ ചാനലിന് നല്കിയ അഭിമുഖത്തില്‍ മമ്മൂട്ടി പറയുന്നത്.
വളരെ രസകരമായി തന്നെയാണ് മമ്മൂട്ടി ഇക്കാര്യം ആരാധകരുമായി പങ്കുവെച്ചത്. അതേസമയം, നാളത്തെ ഒരു ദിനത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍. ബിഗ് ബിയ്ക്ക് ശേഷം അമല്‍ നീരദ്-മമ്മൂട്ടി കൂട്ടുകെട്ടില്‍ പിറന്ന ഭീഷ്മപര്‍വ്വം എന്ന സിനിമയ്ക്കായി വളരെ പ്രതീക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്.