‘അവള്‍ എന്താണ് ചെയ്യുന്നത്? അവളൊരു അമ്മയല്ലേ’ ഇരട്ടത്താപ്പുകാരെ കുറിച്ച് മലൈക

malaika-arora-replied-to-trolls-about-her-dress
malaika-arora-replied-to-trolls-about-her-dress

ഫാഷന്‍ പരീക്ഷണങ്ങള്‍ നടത്തുന്നതില്‍ മുന്‍പിലാണ് ബോളിവുഡ് നടി മലൈക അറോറ. കഴിഞ്ഞ ദിവസം ഫര്‍ഹാന്‍ അക്തറിന്റേയും ഷിബാനി ദണ്ഡേക്കറുടേയും വിവാഹസല്‍കാരത്തിന് ധരിച്ച മലൈകയുടെ വസ്ത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ബ്ലാക് ഷീര്‍ ഗൗണ്‍ ധരിച്ചാണ് മലൈക എത്തിയത്. അതേസമയം താരത്തിന്റെ ഈ വസ്ത്ര ധാരണത്തിനെതിരെ വിമര്‍ശനങ്ങളുമായി ചിലര്‍ രംഗത്തെത്തിയിരുന്നു.

https://www.instagram.com/p/CaZik6ZP_vs/?utm_source=ig_embed&ig_rid=fa5bae39-b2aa-4142-bd68-32de412517f6

ഇതിന് മറുപടിയുമായി നടി തന്നെ രംഗത്തെത്തി. ”അത് വളരെ മനോഹരമായ വസ്ത്രമാണെന്നു മാത്രമാണ് ഞാന്‍ കേട്ടത്. ജനം ഇരട്ടത്താപ്പുകാരാണ് എന്നാണ് എനിക്ക് തോന്നുന്നത്. കാരണം ഇതേ വസ്ത്രം റിയാനയോ ജെന്നിഫര്‍ ലോപ്പസോ ബിയോന്‍സയോ ധരിച്ചാല്‍ മനോഹരം പറയും. എന്നാല്‍ ഞാന്‍ ധരിച്ചാല്‍ ‘അവള്‍ എന്താണ് ചെയ്യുന്നത്? അവളൊരു അമ്മയല്ലേ, അതല്ലേ ഇതല്ല..’ എന്നിങ്ങനെയാവും പ്രതികരണം.

https://www.instagram.com/reel/Cab7gZ6ssPR/?utm_source=ig_embed&ig_rid=a9ca7b5b-07a4-490c-a91e-29490600399b

ഇത് ഇരട്ടത്താപ്പല്ലേ?. ഇതേ വസ്ത്രം ധരിച്ച ഒരാളെ അഭിനന്ദിക്കുന്ന നിങ്ങള്‍ മറ്റൊരാളെ അതേ വസ്ത്രത്തിന്റെ പേരില്‍ വിമര്‍ശിക്കുന്നു” മലൈക പറഞ്ഞു. ഇത്തരം ട്രോളുകള്‍ തന്നെ അലട്ടാറില്ലെങ്കിലും അച്ഛനേയും അമ്മയേയും ഇതൊക്കെ അസ്വസ്ഥരാക്കാറുണ്ട് എന്നാണ് താരം പറയുന്നത്. പിങ്ക്വില്ലയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് വിമര്‍ശകര്‍ക്കുള്ള താരത്തിന്റെ മറുപടി.