‘കെട്ട്യോളാണെന്റെ മാലാഖ’ സംവിധായകന്റെ അടുത്ത നായകന്‍ മമ്മൂട്ടി; ഒരുങ്ങുന്നത് ത്രില്ലര്‍ ചിത്രം

mammootty-plays-the-lead-in-kettyolanente malakha director
mammootty-plays-the-lead-in-kettyolanente malakha director

ആസിഫ് അലി പ്രധാന വേഷത്തിലെത്തിയ കെട്ട്യോളാണെന്റെ മാലാഖ എന്ന ചിത്രം സൂപ്പര്‍ ഹിറ്റായിരുന്നു. ചിത്രത്തിന്റെ സംവിധായകന്‍ നിസാം ബഷീറിന്റെ അടുത്ത ചിത്രം ഒരുങ്ങുകയാണ്. മമ്മൂട്ടടിയാണ് ചിത്രത്തില്‍ നായകനായെത്തുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് മാര്‍ച്ച് 25 ന് ചാലക്കുടിയില്‍ തുടങ്ങുമെന്നാണ് റിപ്പോര്‍ട്ട്. ‘അഡ്വഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടന്‍’, ‘ഇബിലീസ്’ തുടങ്ങിയ ചിത്രങ്ങള്‍ക്ക് തിരക്കഥ ഒരുക്കിയ സമീര്‍ അബ്ദുള്‍ ആണ് ചിത്രത്തിന്റെ കഥ.

മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ മമ്മൂട്ടി തന്നെയാണ് ചിത്രം നിര്‍മ്മിക്കുന്നത്. ജഗദീഷ്, ഷറഫുദ്ദീന്‍, കോട്ടയം നസീര്‍, സഞ്ജു ശിവറാം, ഗ്രേസ് ആന്റണി, ബിന്ദുപണിക്കര്‍ എന്നിവരാണ് മറ്റ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ത്രില്ലര്‍ സ്വഭാവമുള്ള സിനിമയുടെ പേരും മറ്റ് വിവരങ്ങളും ഉടന്‍ പ്രഖ്യാപിക്കും. ആനന്ദ് കൃഷ്ണനാണ് ഛായാഗ്രാഹകന്‍.

ലിജോ പെല്ലിശ്ശേരി സംവിധാനം ചെയ്ത നന്‍പകല്‍ നേരത്ത് മയക്കം എന്ന ചിത്രത്തിനുശേഷം മമ്മൂട്ടി കമ്പനി നിര്‍മ്മിക്കുന്ന ചിത്രമാണിത്. എന്‍.എം. ബാദുഷയാണ് ചിത്രത്തിന്റെ സഹ നിര്‍മാണം. പുഴു, നന്‍പകല്‍ നേരത്ത് മയക്കം, സി.ബി.ഐ5, എന്നീ ചിത്രങ്ങളാണ് മമ്മൂട്ടിയുടേതായി ഇനി പുറത്തു വരാനുള്ളത്.