തെലുങ്കിലാണ് തുടക്കം കുറിച്ചത് എങ്കിലും മലയാളി സിനിമാ പ്രേമികളുടെ ഇഷ്ട നായികയാണ് കല്യാണി പ്രിയദര്ശന്. വരനെ ആവശ്യമുണ്ട് എന്ന സിനിമയിലൂടെ വന്ന് മലയാളി പ്രേക്ഷക മനസ്സ് കീഴടക്കിയ നായിക. ഇപ്പോഴിതാ താരത്തിന്റെ പുതിയ ഫോട്ടോകളാണ് ആരാധകരുടെ മനം കവരുന്നത്. സോഷ്യല്‍ മീഡിയ ഇടങ്ങളില്‍ സജീവയായ താരത്തിന്റെ പുതിയ ഫോട്ടോകള്‍ ശ്രദ്ധ നേടുകയാണ്. കല്യാണി തന്നെയാണ് ബാക്ക്ലെസ്സ് ബ്ലൗസിനൊപ്പം മഞ്ഞ സ്കേര്‍ട്ട് ധരിച്ച തന്റെ ഫോട്ടോകള്‍ സോഷ്യല്‍ മീഡിയ പേജില്‍ പങ്കുവെച്ചിരിക്കുന്നത്.
ഇതോടൊപ്പം ദുപ്പട്ടയും താരം ധരിച്ചിട്ടുണ്ട്. ഫോട്ടോകളില്‍ അതീവ സുന്ദരിയായി കാണപ്പെട്ട താരം ഫോട്ടോയ്ക്ക് കൊടുത്തിരിക്കുന്ന ക്യാപ്ഷനും ശ്രദ്ധ നേടുകയാണ്. മെസ്സി ഹെയര്‍ പറക്ക.. പറക്ക എന്നാണ് താരം ഫോട്ടോയ്ക്ക് ക്യാപ്ഷനായി കുറിച്ചിരിക്കുന്നത്. പല്ലവിയാണ് താരത്തിന് സ്റ്റൈലിംഗ് ചെയ്തിരിക്കുന്നത്. കിരണ്‍സാ ഫോട്ടോഗ്രാഫിയാണ് താരത്തിന്റെ ഈ ലുക്ക് പകര്‍ത്തിയിരിക്കുന്നത്. അതേസമയം, താരം ധരിച്ച സ്കേര്‍ട്ടിന്റെ വില തന്നെ കേട്ട് ഞെട്ടിയിരിക്കുകയാണ് ആരാധകര്‍.
36000 രൂപ വരെ വിലമതിക്കുന്ന സ്കേര്‍ട്ടാണ് കല്യാണി ധരിച്ചിരിക്കുന്നത്. താരത്തിന്റെ പുതിയ ഫോട്ടോകള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗം തീര്‍ക്കുമ്പോള്‍ കല്യാണിയുടെ പുതിയ സിനിമയ്ക്കായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. വരനെ ആവശ്യമുണ്ട് എന്ന താരത്തിന്റെ മലയാളത്തിലെ ആദ്യ സിനിമയ്ക്ക് ശേഷം,
ബ്രോഡാഡി, ഹൃദയം എന്നീ സിനിമകളിലൂടെയാണ് കല്യാണി പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തിയത്. അടുത്തതായി തല്ലുമാല എന്ന സിനിമയാണ് കല്യാണിയുതേടായി ഇനി പുറത്തിറങ്ങാനുള്ളത്. ടോവിനോ തോമസ് ആണ് ഈ ചിത്രത്തില്‍ നായകനായി എത്തുന്നത്. ചിത്രത്തിലെ പോസ്റ്ററുകളും ആദ്യ ഗാനവും ഇതിനോടകം തന്നെ പ്രേക്ഷക ശ്രദ്ധ നേടിയിട്ടുണ്ട്.