മലയാളി പ്രേക്ഷകരുടെ പ്രിയ താരമാണ് പാറുക്കുട്ടി എന്ന അമേയ. അമേയ എന്ന പേര് പറഞ്ഞാല്‍ ആര്‍ക്കും പാറുക്കുട്ടിയെ മനസിലാവണമെന്നില്ല. കാരണം നാലാം മാസം മുതല്‍ ഉപ്പും മുളകുമെന്ന സീരിയലില്‍ അഭിനയം തുടങ്ങിയതാണ് പാറുക്കുട്ടി. അവളുടെ ഓരോ വളര്‍ച്ചയും സ്വന്തം വീട്ടിലെ കുട്ടിയെപ്പോലെ തന്നെ മലയാളികള്‍ അറിഞ്ഞിട്ടുണ്ട്. ഉപ്പും മുളകും കുടുംബത്തിലെ അഞ്ചാമത്തെ മകളായിട്ടായിരുന്നു പാറുക്കുട്ടി എത്തിയത്. പാറുവിന്റെ കളിയും ചിരിയും എല്ലാം വളരെ പെട്ടന്ന് പ്രേക്ഷകര്‍ക്ക് സ്വീകരിച്ചിരുന്നു. ഇപ്പോള്‍ രണ്ടാം വരവില്‍ പാറു കുറച്ചുകൂടെ കുറുമ്പിയായി. ഇപ്പോഴിതാ പാറുക്കുട്ടി വാങ്ങിയ ആദ്യ പ്രതിഫലം സംബന്ധിച്ച വിവരങ്ങളാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.
എന്നാല്‍ നാലാം മാസത്തില്‍ അഭിനയിക്കാന്‍ തുടങ്ങിയപ്പോള്‍ പാറു പ്രതിഫലം വാങ്ങിയിരുന്നു. ലോകത്ത് പ്രതിഫലം വാങ്ങിയഭിനയിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ നടി പാറുവാണെന്നാണ് ശ്രീകണ്ഠന് നായര്‍ പറഞ്ഞത്. നാലാം മാസം തന്നെ അധ്വാനിച്ച് പണം വാങ്ങി എന്നാണ് ഫ്ളവേഴ്സ് ഒരു കോടി പ്രോഗ്രാമില്‍ വെച്ച് ഷോയുടെ അവതാരകനും ചാനലിന്റെ എം.ഡിയുമായ ശ്രീകണ്ഠന് നായര്‍ തന്റെ സ്വതസിദ്ധമായ തമാശയില്‍ പറഞ്ഞത്. രണ്ടായിരം രൂപയായിരുന്നു പാറുവിന്റെ ആദ്യത്തെ പ്രതിഫലമെന്നും ശ്രീകണ്ഠന് നായര്‍ വെളിപ്പെടുത്തി. നടി മിയ ജോര്‍ജ്ജ് അതിഥിയായി എത്തിയ ഷോയിലാണ് പാറു വാങ്ങിയ പ്രതിഫലത്തെ കുറിച്ച് അദ്ദേഹം വെളിപ്പെടുത്തിയത്.
അനില്‍ കുമാറിന്റെയും ഗംഗ ലക്ഷ്മിയുടെയും മകളാണ് പാറുക്കുട്ടിയായി എത്തുന്ന അമേയ. ചക്കി എന്നായിരുന്നു വീട്ടില്‍ വിളിച്ചിരുന്നതെങ്കിലും ഉപ്പും മുളകും വന്നതോടെ എല്ലാവരും പാറുക്കുട്ടി എന്ന് വിളിക്കാന്‍ തുടങ്ങി. ഇപ്പോള്‍ എല്ലാവര്ക്കും അമേയ പാറുക്കുട്ടിയാണ്.