Facebook Instagram Linkedin Mail RSS Telegram Twitter WhatsApp Youtube
  • Home
  • Film News
  • Health
  • EV News
  • Technology
  • Politics
  • News
  • Sports
  • Serial News
  • Short Movies
Search
Thursday, June 4, 2026
Facebook Instagram Linkedin Mail RSS Telegram Twitter WhatsApp Youtube
Sign in
Welcome! Log into your account
Forgot your password? Get help
Privacy Policy
Password recovery
Recover your password
A password will be e-mailed to you.
B4blaze News
  • Home
  • Film News
  • Health
  • EV News
  • Technology
  • Politics
  • News
  • Sports
  • Serial News
  • Short Movies
Home Film News
  • Film News

ഇത്രയും സൈബര്‍ അറ്റാക്ക് നേരിടേണ്ടതുണ്ടോ ലിനുലാലും കുടുംബവും?

By
Sreekumar
-
Thursday, 28th July 2022, 8:31 am IST
Facebook
Twitter
WhatsApp
Telegram
Copy URL

    നഞ്ചിയമ്മയ്ക്ക് മികച്ച ഗായികയ്ക്കുള്ള ദേശീയ അവാര്‍ഡ് നല്‍കിയതില്‍ വിയോജിപ്പ് പ്രകടിപ്പിച്ച ഗായകന്‍ ലിനുലാലിനും കുടുംബത്തിനും എതിരെ നടക്കുന്ന സൈബര്‍ ആക്രമണത്തില്‍ പ്രതികരണം അറിയിച്ച് രംഗത്ത് വന്നിരിക്കുകയാണ് സിന്‍സി അനില്‍. മികച്ച ഗായികയ്ക്കുള്ള അവാര്‍ഡിനെ കുറിച്ചുള്ള ലിനുലാലിന്റെ വീഡിയോ കണ്ടു എന്നും അദ്ദേഹം പറഞ്ഞ കാര്യങ്ങളോടുള്ള വിയോജിപ്പ് ഫോണില്‍ വിളിച്ച് തന്നെ അറിയിച്ചിരുന്നു എന്നും സിന്‍സി പറയുന്നു.

    എന്നാല്‍ ഇതേ സംബന്ധിച്ച് അദ്ദേഹത്തിനും കുടുംബത്തിനും എതിരെ വരുന്ന സൈബര്‍ ആക്രമണങ്ങള്‍ ഒരിക്കലും സമ്മതിച്ച് കൊടുക്കാവുന്നതല്ല എന്നാണ് സിന്‍സി ഫേസ്ബുക്കില്‍ കുറിച്ചത്. ഏകദേശം 4 വര്‍ഷമായി ലിനുലാലിനെ എനിക്ക് അറിയാം… അടുത്ത സുഹൃത്തൊന്നുമല്ലെങ്കിലും അയാളുടെ ഭാര്യയും ഞാനും സുഹൃത്തുക്കള്‍ ആയിരുന്നത് കൊണ്ട് അയാളുടെ കുടുംബ പശ്ചാതലം എനിക്ക് കേട്ടു അറിവുള്ളതാണ്…കുറച്ചു നാള്‍ മുന്‍പ് മരടിലെ ഫ്‌ലാറ്റ് പൊളിച്ചു മാറ്റുന്ന സമയത്തു ഇതാണെന്റെ ഇത് വരെയുള്ള സമ്പാദ്യം ഇതാണെന്റെ എല്ലാം..

    ഞാന്‍ ഇനി എവിടേക്കാണ് പോകേണ്ടത് എന്ന് പറഞ്ഞ് മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ ലിനുലാലിനെ ആര്‍ക്കെങ്കിലും ഓര്‍മ്മയുണ്ടോ എന്ന് എനിക്ക് അറിയില്ല…എന്നും സിന്‍സി ഓര്‍മ്മിപ്പിക്കുന്നു. അത്യാവശ്യം ദാരിദ്ര്യം അനുഭവിച്ച് അതിലും സംഗീതം മുറുകെ പിടിച്ചു സ്വന്തം പ്രയത്‌നത്തിലൂടെ ജീവിതം കെട്ടിപ്പടുന്ന വ്യക്തിയാണ് ലിനുലാല്‍. അയാളുടെ വീഡിയോയ്ക്ക് താഴെ വന്ന കമന്റ് കണ്ട് സങ്കടം തോന്നിയെന്നാണ് സിന്‍സി പറയുന്നത്. വെറുതെ അല്ല നിന്റെ കിടപ്പാടം പോയത് എന്നായിരുന്നു ആ കമന്റ് എന്നും ഇവര്‍ പറയുന്നു.

    ഒരാള്‍ മിച്ചം പിടിച്ചു സ്വരുകൂട്ടി ഒരു സ്വപ്നഭവനം വാങ്ങിയിട്ട് കണ്മുന്നില്‍ അത് ഇടിച്ചു പൊളിച്ച് നീക്കുന്നത് കണ്ടു നില്‍ക്കേണ്ടി വന്ന ഒരു കുടുബത്തോട് ഇത്രയും ദയ ഇല്ലാതെ സംസാരിക്കാന്‍ മാത്രം സംസ്‌കാര ശൂന്യരാകുന്നുണ്ടോ നമ്മളൊക്കെ…എന്നാണ് ഇത്തരം കമന്റുകള്‍ ഇടുന്നവരോട് സിന്‍സി ചോദിക്കുന്നത്. അഭിപ്രായ സ്വാതന്ത്ര്യം എല്ലാവര്‍ക്കും ഉണ്ട് പക്ഷേ അത് മറ്റൊരാളെ കൂര്‍ത്ത വാക്കുകള്‍ കൊണ്ട് മുറിവേല്‍പ്പിക്കുന്നത് ആകരുത് എന്നും സിന്‍സി പറയുന്നു. ഇത്രയും സൈബര്‍ ആക്രമണം നേരിടേണ്ടതുണ്ടോ അയാളും കുടുംബവും എന്നും സിന്‍സി പങ്കുവെച്ച ഫേസ്ബുക്ക് കുറിപ്പിലൂടെ ചോദിക്കുന്നു.

    • TAGS
    • cyber attack
    • featured
    • linu lal
    • Nanjiyamma Award
    • sincy anil facebook post
    Facebook
    Twitter
    WhatsApp
    Telegram
    Copy URL
      Sreekumar

      RELATED NEWSMORE FROM AUTHOR

      ജയറാം – ഉർവശി ചിത്രം ‘പരിമള ആൻഡ് കോ’ ട്രെയ്‌ലർ പുറത്ത്; ജൂൺ 5 ന് ചിത്രം കേരളത്തിലെത്തിക്കുന്നത് ശ്രീ ഗോകുലം മൂവീസ്

      മധുബാല- ഇന്ദ്രൻസ് ചിത്രം ചിന്ന ചിന്ന ആസൈയിലെ “കര കവിയാതെ” വീഡിയോ ഗാനം പുറത്ത്; ചിത്രം തിയറ്ററുകളിലെത്തിക്കുന്നത് ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ്

      ഓരോ മുഖവും ഓരോ കഥകൾ ഒളിപ്പിക്കുമ്പോൾ, എല്ലാ നിഴലുകളും ഓരോ രഹസ്യങ്ങൾ സൂക്ഷിക്കുന്നു; അഭിഷേക് നാമ – വിരാട് കർണ്ണ ചിത്രം നാഗബന്ധം ആഗോള റിലീസ് 2026 ജൂലൈ 3

      രൺവീർ സിങ്ങിന് ഇനി സിനിമ കിട്ടില്ല ; വിലക്കേർപ്പെടുത്തി ബോളിവുഡ് സംഘടന

      ജയറാം – ഉർവശി ചിത്രം ‘പരിമള ആൻഡ് കോ’ ആഗോള റിലീസ് ജൂൺ 5 ന്; ചിത്രം കേരളത്തിലെത്തിക്കുന്നത് ശ്രീ ഗോകുലം മൂവീസ്

      ‘പെദ്ധി’ യിലൂടെ രാം ചരൺ ദേശീയ അവാർഡ് സ്വന്തമാക്കുമെന്ന് ശിവരാജ് കുമാർ; ചിത്രത്തിന്റെ ആഗോള റിലീസ് 2026 ജൂൺ 4 ന്

      ദുൽഖർ സൽമാൻ- രവി നെലകുടിറ്റി-സുധാകർ ചെറുകുരി ചിത്രം ഷെഡ്യൂൾ പൂർത്തിയായി, ടൈറ്റിൽ പ്രഖ്യാപനം ഉടൻ

      ‘പേട്രിയറ്റ്’ ജൂൺ 5-ന് ZEE5-ൽ സ്ട്രീമിങ് ആരംഭിക്കും

      സത്യദേവിന്റെ പതിനാറാം ചിത്രം ‘സമവർത്തി’ ഫസ്റ്റ് ലുക്ക് പുറത്ത്

      ചിരഞ്ജീവി – ബോബി കൊല്ലി ചിത്രം ചിരു158 ആരംഭിച്ചു ; നിർമ്മാണം കെവിഎൻ പ്രൊഡക്ഷൻസ്

      രാം ചരൺ- ബുചി ബാബു സന ചിത്രം ‘പെദ്ധി’ കേരളത്തിൽ പ്രദർശനത്തിന് എത്തിക്കുന്നത് തിങ്ക് സ്റ്റുഡിയോസ്; ചിത്രത്തിന്റെ ആഗോള റിലീസ് 2026 ജൂൺ 4 ന്

      ദുൽഖർ സൽമാൻ ചിത്രം “ഐ ആം ഗെയിം” ഓഗസ്റ്റ് 20 ന് ആഗോള റിലീസ്; നിർമ്മാണം വേഫെറർ ഫിലിംസ്

      b4blaze google news icon
      • ജയറാം – ഉർവശി ചിത്രം ‘പരിമള ആൻഡ് കോ’ ട്രെയ്‌ലർ പുറത്ത്; ജൂൺ 5 ന് ചിത്രം കേരളത്തിലെത്തിക്കുന്നത് ശ്രീ ഗോകുലം മൂവീസ്
      • മധുബാല- ഇന്ദ്രൻസ് ചിത്രം ചിന്ന ചിന്ന ആസൈയിലെ “കര കവിയാതെ” വീഡിയോ ഗാനം പുറത്ത്; ചിത്രം തിയറ്ററുകളിലെത്തിക്കുന്നത് ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ്
      • ഓരോ മുഖവും ഓരോ കഥകൾ ഒളിപ്പിക്കുമ്പോൾ, എല്ലാ നിഴലുകളും ഓരോ രഹസ്യങ്ങൾ സൂക്ഷിക്കുന്നു; അഭിഷേക് നാമ – വിരാട് കർണ്ണ ചിത്രം നാഗബന്ധം ആഗോള റിലീസ് 2026 ജൂലൈ 3
      • ഇന്ധനവില വർദ്ധന: ജനങ്ങളെ സംരക്ഷിക്കാൻ ഒരു ലക്ഷം കോടിയുടെ നികുതിനഷ്ടം കേന്ദ്രം സഹിച്ചെന്ന് ധനമന്ത്രി
      • രൺവീർ സിങ്ങിന് ഇനി സിനിമ കിട്ടില്ല ; വിലക്കേർപ്പെടുത്തി ബോളിവുഡ് സംഘടന
      B4blaze News

      ABOUT US

      B4blaze News is an independent digital news platform based in Kerala, We bring every aspect of news topics directly from Entertainment, Technology, Politics, Current Affairs, Health and many more..

      Contact us: [email protected]

      FOLLOW US

      Facebook
      Instagram
      Linkedin
      Mail
      RSS
      Telegram
      Twitter
      WhatsApp
      Youtube

      © 2024 B4blaze News. Powered By B4 Entertainments P Ltd

      • Privacy Policy
      • About Us
      • Contact Us
      • Grievance Redressal