തന്റെ ആദ്യ സംവിധാനം സംരംഭം തന്നെ ആരാധകരും പ്രിയപ്പെട്ടവരും ഏറ്റെടുത്തതിന്റെ സന്തോഷത്തിലാണ് മാധവന്‍. ഇപ്പോഴിതാ തമിഴകത്തിന്റെ സൂപ്പര്‍സ്റ്റാര്‍ രജനികാന്തും തന്റെ സിനിമയെ അഭിനന്ദിച്ചതിന്റെ സന്തോഷം പങ്കുവെച്ചിരിക്കുകയാണ് നടന്‍. ബഹിരാകാശ ശാസ്ത്രജ്ഞന്‍ നമ്പി നാരായണന്റെ ജീവിതം പറഞ്ഞ റോക്കട്രി ദ നമ്പി എഫക്ട് എന്ന സിനിമ വലിയ ഹിറ്റായി മാറിയിരുന്നു, തീയറ്ററില്‍ മികച്ച പ്രതികരണം നേടിയ സിനിമ, പിന്നീട് ഒടിടി പ്ലാറ്റ്‌ഫോമിലും എത്തിയിരുന്നു.

ഇപ്പോഴിതാ നമ്പി നാരായണനൊപ്പം രജനികാന്തിനെ കാണാന്‍ എത്തിയതിന്റെ വീഡിയോ ആണ് മാധവന്‍ തന്റെ സോഷ്യല്‍ മീഡിയ പേജില്‍ പങ്കുവെച്ചിരിക്കുന്നത്. നമ്പിനാരായണനെ പോലുള്ള ഒരു വ്യക്തിയുടെ സാന്നിധ്യത്തില്‍ തന്നെ രജനികാന്ത് എന്ന ഇതിഹാസത്തില്‍ നിന്ന് അഭിനന്ദനം ഏറ്റുവാങ്ങുക എന്നത് വലിയ കാര്യം തന്നെ എന്നാണ് മാധവന്‍ രജനികാന്ത് തന്നെ

അഭിനന്ദിക്കുന്ന വീഡിയോ പങ്കുവെച്ച് കുറിച്ചത്. ഇത് അനശ്വരതയിലേക്ക് ആലേഖനം ചെയ്യപ്പെടുന്ന ഒരു നിമിഷമാണ്. റോക്കട്രി എന്ന സിനിമയോടും ഞങ്ങളോടും കാണിച്ച സ്‌നേഹത്തിനും ആ വാക്കുകള്‍ക്കും നന്ദി എന്നാണ് രജനികാന്തിനെ കണ്ട നിമിഷത്തെ കുറിച്ച് മാധവന്‍ ട്വിറ്ററില്‍ കുറിച്ചത്.

രജനികാന്തിനെ പോലെ ഒരു മനുഷ്യന്‍ നല്‍കുന്ന മോട്ടിവേഷന്‍ വളരെ വലുതാണ്. ഞങ്ങള്‍ നിങ്ങളെ ഒരുപാട് സ്‌നേഹിക്കുന്നു സാര്‍ എന്നും മാധവന്‍ വീഡിയോ പങ്കുവെച്ച് കുറിയ്ക്കുന്നു. സംവിധാനം ചെയ്ത് കൊണ്ട് തന്നെ റോക്കട്രി എന്ന സിനിമയില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച് എത്തിയ മാധവന് ഒരുപാട് പ്രശംസകള്‍ ലഭിച്ചിരുന്നു.
When you get the blessings from a one man industry & the Leagend himself in the presence on @NambiNOfficial -it’s a moment etched for eternity-Thank you for you kindest words on #Rocketry & the affection @rajinikanth sir.This motivation has completely rejuvenated us. We love you pic.twitter.com/ooCyp1AfWd
— Ranganathan Madhavan (@ActorMadhavan) July 31, 2022











