
ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന പുതിയ ചിത്രം ‘പൊന്നിയിന്‍ സെല്‍വന്റെ’ ട്രെയിലര്‍ പുറത്തുവിടാനൊരുങ്ങി അണിയറ പ്രവര്‍ത്തകര്‍. ഇതിഹാസ സാഹിത്യകാരന് കല്‍ക്കിയുടെ വിശ്വ പ്രസിദ്ധമായ ചരിത്ര നോവലിനെ ആധാരമാക്കി മണിരത്നം ഒരുക്കുന്ന ചിത്രം രണ്ടു ഭാഗങ്ങളായാണെത്തുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് ടീസര്‍ നേരത്തെ പുറത്തുവിട്ടിരിക്കുന്നു.

ഇപ്പോഴിതാ ‘പൊന്നിയിന്‍ സെല്‍വ’ന്റെ ഓഡിയോ ലോഞ്ച് സെപ്തംബര്‍ ആറിന് നടക്കുമെന്ന പുതിയ അപ്ഡേഷനാണ് വന്നിരിക്കുന്നത്. അന്ന് തന്നെ ട്രെയിലറും പുറത്തുവിടുമെന്നാണ് ചിത്രത്തിന്റെ നിര്‍മാതാക്കള്‍ ലൈക്ക പ്രൊഡക്ഷന്‍സ് അറിയിച്ചിരിക്കുന്നത്. ചെന്നൈ നെഹ്റു ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ വെച്ചാണ് ചിത്രത്തിന്റെ, ഓഡിയോ- ട്രെയിലര്‍ ലോഞ്ച് നടക്കുന്നത്.
The Grand audio and trailer launch of #PS1 – September 6th at The Nehru indoor stadium!#PonniyinSelvan #CholasAreComing
In theatres on 30th September in Tamil, Hindi, Telugu, Malayalam and Kannada!#ManiRatnam @arrahman @madrastalkies_ @LycaProductions @Tipsofficial pic.twitter.com/QqV6PARTHM
— Lyca Productions (@LycaProductions) August 30, 2022
വന്‍ താര നിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. വിക്രം, ജയം രവി, കാര്‍ത്തി, റഹ്മാന്, പ്രഭു, ശരത് കുമാര്‍, ജയറാം, പ്രകാശ് രാജ്, ലാല്‍, വിക്രം പ്രഭു, പാര്ത്ഥിപന്, ബാബു ആന്റണി, അശ്വിന് കാകുമാനു, റിയാസ് ഖാന്, ഐശ്വര്യാ റായ് ബച്ചന്, തൃഷ, ശോഭിതാ ദുലിപാല, ജയചിത്ര തുടങ്ങി ഒട്ടേറേ അഭിനേതാക്കള്‍ ചിത്രത്തിലുണ്ട്. എ ആര് റഹ്മാനാണ് സംഗീത സംവിധായകന്.

125 കോടിക്കാണ് ചിത്രത്തിന്റെ സ്ട്രീമിങ്ങ് അവകാശം വിറ്റുപോയത്. തിയറ്റര്‍ റിലീസിന് ശേഷമായിരിക്കും ആമസോണിലൂടെ സ്ട്രീമിങ്ങ് ആരംഭിക്കുക. ആദ്യ ഭാഗമായ ‘പൊന്നിയിന്‍ സെല്വന്-1’ 2022 സെപ്റ്റംബര്‍ 30ന് പ്രദര്‍ശനത്തിനെത്തുമെന്നാണ് ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുന്നത്.











