സിനിമയില്‍ മമ്മൂട്ടിയും മോഹന്‍ലാലും ഒരുപാട് അഡ്ജസ്റ്റ് ചെയ്തിട്ടുണ്ട് എന്ന് നടന് ഷൈന്‍ ടോം ചാക്കോ..അവര്‍ക്ക് രണ്ട് പേര്‍ക്കും ഒരുപാട് വണ്ടിച്ചെക്കുകള്‍ വന്നിട്ടുണ്ട് എന്നാണ് ഷൈന്‍ ടോം ചാക്കോ പറയുന്നത്. എന്നിട്ടും അവര്‍ ആരുടെ അടുത്ത് നിന്നും ഒന്നും പിടിച്ച് വാങ്ങാന്‍ പോയിട്ടില്ല..
മമ്മൂക്ക എന്നോട് എപ്പോഴും പറയും നമുക്ക് വര്‍ക്കാണ് വലുത്… എന്നും ഷൈന്‍ പറഞ്ഞു. കുടുക്ക് സിനിമയുമായി ബന്ധപ്പെട്ട് നടത്തിയ പരിപാടിയില്‍ സംസാരിക്കവെയാണ് ഷൈന്‍ ഇതേ കുറിച്ച് പറഞ്ഞത്. മമ്മൂക്ക പറയും.. എടാ നമുക്ക് വര്‍ക്ക് അല്ലേ വലുത്..
വര്‍ക്ക് ചെയ്യാന്‍ അല്ലേ നമ്മള് വന്നത്.. ജീവിക്കാന്‍ പൈസ വേണം.. പക്ഷേ വര്‍ക്ക് വരുമ്പോള്‍ പൈസയുടെ പേരില്‍ ആ സിനിമ പറ്റില്ല.. ഞാന്‍ ഡബ്ബ് ചെയ്യില്ല.. എന്നൊന്നും പറയാന്‍ പറ്റില്ല.. കാരണം, അതിനെയാണ് നമ്മള് കൂടുതല്‍ ഇഷ്ടപ്പെടുന്നത്. ദിലീപേട്ടനും ഇതേ കുറിച്ച് പറഞ്ഞിട്ടുണ്ട്..
എന്നും ഷൈന്‍ പറയുന്നു.. ആ വണ്ടിച്ചെക്കുകള്‍ ഒന്നും ആരുടേയും കുത്തിന് പിടിച്ച് വാങ്ങാന്‍ അവര്‍ പോയിട്ടില്ല.. ഇവിടെ ഏറ്റവും കൂടുതല്‍ അഡ്ജസ്റ്റ് ചെയ്തത് മമ്മൂക്കയും മോഹന്‍ലാലും ആയിരിക്കും അതുകൊണ്ടാണ് അവര്‍ ഇപ്പോഴും ഇവിടെ നിന്ന് ഇപ്പോള്‍ ഞങ്ങളോട് മത്സരിക്കുന്നത് എന്നും ഷൈന്‍ ടോം ചാക്കോ പറഞ്ഞു.