‘ഞമ്മക്ക് കിട്ടാത്ത കസേര ഓന് വേണ്ട’ വൈറലായി കുട്ടികളുടെ കസേര കളി

മലയാളികള്‍ ഇത്തവണ വളരെ നന്നായി ഓണം ആഘോഷിച്ചുവെന്നതിന്റെ തെളിവാണ് സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെടുന്ന വീഡിയോകളും ചിത്രങ്ങളും. ഓണകളികള്‍, പൂക്കളം, സദ്യ തുടങ്ങി ഓരോന്നും വലിയവര്‍ മുതല്‍ കുട്ടികള്‍ വരെ ആഘോഷിച്ചു. ക്ലബുകളും അസോസിയേഷനുകളും വദ്യാഭ്യാസ സ്ഥാപനങ്ങളുമെല്ലാം ഓണ പരിപാടികള്‍ നടത്തി. ഇതില്‍ പ്രധാന ഐറ്റമാണ് കസേര കളി. ഇപ്പോഴിതാ രസകരമായ ഒരു കസേര കളിയുടെ വീഡിയോയാണ് വൈറലാകുന്നത്. രണ്ട് കുട്ടികളാണ് വീഡിയോയില്‍ കസേര കളിയില്‍ പങ്കെടുക്കുന്നത്.

അവസാനം ബാക്കിയുള്ള ഒരു കസേരയ്ക്ക് വേണ്ടി രണ്ടാളും പിടിവലി കൂടുന്നതാണ് വീഡിയോയില്‍. സംഭവം സോഷ്യല്‍ മീഡിയയില്‍ വൈറലായി. പരിപാടി എവിടെ നടന്നതാണെന്ന് വ്യക്തമല്ലെങ്കിലും നിരവധി പേരാണ് വീഡിയോയ്ക്ക് കമന്റുകളുമായെത്തിയത്. ‘ഞമ്മള് വിടൂല മോനെ ഞമ്മക്ക് കിട്ടാത്ത കസേര ഓന് വേണ്ട, ഇവന് ഒരു മന്ത്രി ആകാം. രാഷ്ട്രീയ ഭാവി ഉണ്ടല്ലോ, സംയുക്ത വിജയികളായി പ്രഘ്യപിച്ചു. സംഘര്‍ഷാവസ്ഥ ഒഴിവാക്കി എന്നാണ് കേട്ടത്’ എന്നിങ്ങനെ പോകുന്നു കമന്റുകള്‍.