
വന്‍ പ്രതീക്ഷകള്‍ക്കിടയില്‍ പൊന്നിയിന്‍ സെല്‍വന്‍ 1 നാളെ തിയേറ്ററുകളില്‍ എത്തുകയാണ്. മണിരത്നം സംവിധാനം ചെയ്ത ചിത്രത്തില്‍ വിക്രം, കാര്‍ത്തി, ജയം രവി, തൃഷ, ഐശ്വര്യ റായ് ബച്ചന്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കാര്‍ത്തിയുടെ വരാനിരിക്കുന്ന ചിത്രമായ സര്‍ദാറിന്റെ ടീസറും പൊന്നിയന്‍ സെല്‍വന്റെ പ്രദര്‍ശനത്തിന്റെ ഇടവേളയില്‍ പ്രദര്‍ശിപ്പിക്കും. കാര്‍ത്തി ആരാധകര്‍ക്ക് നാളെ തീയറ്ററുകളില്‍ ഇത് ഇരട്ടി മധുരമായിരിക്കും. പിഎസ് മിത്രന്‍ സംവിധാനം ചെയ്യുന്ന ചിത്രം ദീപാവലി റിലീസാണ്.

കാര്‍ത്തി അച്ഛന്റെയും മകന്റെയും ഇരട്ടവേഷത്തിലാണ് സര്‍ദാറിലെത്തുന്നത്. ജിവി പ്രകാശ് സംഗീതം നല്‍കിയിരിക്കുന്ന ചിത്രത്തില്‍ റാഷി ഖന്നയും റാഹിഷ വിജയനുമാണ് നായികമാര്‍. ലൈല, യുഗി സേതു, മുരളി ശര്‍മ്മ, മുനിഷ്‌കാന്ത് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. പ്രിന്‍സ് പിക്ചേഴ്സിന്റെ പിന്തുണയുള്ള ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ജോര്‍ജ്ജ് സി വില്യംസും എഡിറ്റിംഗ് ആന്റണി റൂബനും നിര്‍വ്വഹിക്കുന്നു.

സംവിധായകന്‍ രാജു മുരുകന്റെ ചിത്രത്തിലാണ് കാര്‍ത്തി അടുത്തതായെത്തുന്നത്. ചിത്രത്തിന് ജപ്പാന്‍ എന്ന് പേരിട്ടിരിക്കുന്നതായി വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ടെങ്കിലും ഔദ്യോഗിക സ്ഥിരീകരണത്തിനായി ആരാധകര്‍ കാത്തിരിക്കുകയാണ്.












