
കഴിഞ്ഞ ദിവസം കോഴിക്കോട് ഹൈലൈറ്റ് മാളിലിൽ വെച്ച് യുവനടിമാർക്കു നേരെ നടന്ന ലൈംഗിക അതിക്രമത്തിൽ പ്രതികരണവുമായി നടി അനുമോൾ.ആക്രമണം നേരിട്ട പെൺകുട്ടിയ്ക്ക് ഒരു അടിയെ കൊടുക്കാൻ പറ്റിയുള്ളല്ലോ എന്നാണു എന്റെ സങ്കടം.ഇങ്ങനെയുള്ളവർക്ക് ഒരടി ഒന്നും പോര എന്നാണ് എനിക്ക് പറയാനുള്ളത്.

ഈ പ്രശ്‌നത്തിൽ രണ്ടു പെൺകുട്ടികൾ രണ്ടു തരത്തിലാണ് പ്രതികരിച്ചത്. ഒരാൾ എന്തു ചെയ്യണം എന്നറിയാതെ ട്രോമയിൽ ആയിപ്പോയി.,അടുത്തയാൾ ശക്തമായി പ്രതികരിച്ചു.നമ്മൾ എന്തുവസ്ത്രം ധരിച്ചാലും ഇനി വസ്ത്രം ഇട്ടില്ലേലും നമ്മുടെ ദേഹത്ത് നമ്മുടെ അനുവാദം ഇല്ലാതെ തൊടാൻ ആർക്കും അവകാശമില്ലെന്നും അനുമോൾ പറഞ്ഞു.

പെണ്ണുങ്ങൾ എന്ന് പറഞ്ഞാൽ ആണുങ്ങൾക്ക് കയറിപ്പിടിക്കാനുള്ള വസ്തുക്കളല്ല എന്ന വസ്തുത എല്ലാവരും മനസിലാക്കണം എന്നാൽ മാത്രമേ ഇതിനൊക്കെ മാറ്റം വരൂ. ഇത്തരത്തിൽ പെരുമാറുന്നവരുടെ മാനസിക ആരോഗ്യം കൂടി പരിശോധിക്കണം അവർത്ത് എന്തെങ്കിലും മാനസിക പ്രശ്‌നം ഉണ്ടോ എന്നറിയില്ലല്ലോ അങ്ങനെ ആണെങ്കിൽ അവർക്ക് ചികിത്സ കൊടുക്കേണ്ടത് അത്യാവശ്യമാണെന്നും അനുമോൾ പറഞ്ഞു











