‘സുരേഷേട്ടൻ 2002 & 2022’; ചിത്രം പങ്കുവെച്ച് ജ്യോതി കൃഷ്ണ

വളരെ കുറച്ച് സിനിമകളിലൂടെ മലയാളിക്ക് പരിചിതയായ നടിയാണ് ജ്യോതി കൃഷ്ണ.ജ്യോതി കൃഷ്ണ നല്ലൊരു അഭിനയത്രി മാത്രമല്ല മോഡലും ആർജെയും ആങ്കറുംകൂടിയാണ്.2011ൽ പുറത്തിറങ്ങിയ മലയാള ചിത്രമായ ബോംബെയിലൂടെയാണ് താരം വെള്ളിത്തിരയിൽ എത്തിയത്. ഗോഡ് ഫോർ സെയിൽ, ഞാൻ, ലൈഫ് ഓഫ് ജോസൂട്ടി ഇവയില്ലാം മികച്ച പ്രകടനം കാഴ്ച്ചവെയ്ക്കാൻ ജ്യോതി കൃഷ്ണയ്ക്ക് സാധിച്ചിട്ടുണ്ട്. 2017 ലായിരുന്നു താരത്തിന്റെ വിവാഹം.ഭർത്താവ് അരുൺ ആനന്ദ് രാജയാണ്.ഏക മകനാണ് ധ്രുവ് ഇതാണ് ജ്യോതി കൃഷ്ണയുടെ കുടുംബം.

സോഷ്യൽ മീഡിയകളിൽ സജീവമാണ് താരം. സോഷ്യൽ മീഡിയയിലൂടെ തന്റെ എല്ലാ വിശേഷങ്ങളും ജ്യോതി ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. മഞ്ജുവാര്യർ കമയസുരയ്യയായി എത്തിയ ആമിയിൽ ആണ് ജ്യോതി കൃഷ്ണ അവസാനമായി അഭിനയിച്ചത്. കരിയറിൽ ഏറ്റവും വലിയ സപ്പോർട്ട് മകനും ഭർത്താവുമാണെന്ന് ജ്യോതി കൃഷ്ണ പറഞ്ഞിരുന്നു.

ഇപ്പോൾ ജ്യോതി കൃഷ്ണ ഇസ്റ്റഗ്രമിൽ പോസ്റ്റ് ചെയ്തിരിക്കുന്ന ഫോട്ടായാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. നടൻ സുരേഷ് ഗോപിക്കൊപ്പം ഉള്ള ചിത്രമാണ് താരം പങ്കുവെച്ചിരിക്കുന്നത് . സുരേഷ് ഗോപിയോടൊപ്പം താൻ ചെറുപ്പകാലത്ത് പകർത്തിയ ചിത്രവും വർഷങ്ങൾക്ക് ശേഷം വീണ്ടും കണ്ടുമുട്ടിയപ്പോൾ എടുത്ത ചിത്രവുമാണ് ജ്യോതി കൃഷ്ണ പങ്കുവെച്ചത്. ചിത്രത്തിന് ‘സുരേഷേട്ടൻ 2002 & 2022’ എന്ന ക്യാപ്ഷനാണ് നൽകിയിരിക്കുന്നത്.