ഗ്ലോബല്‍ ഐക്കണ്‍ ഓഫ് സിനിമ ആന്‍ഡ് കള്‍ച്ചറല്‍ നരേറ്റീവ് അവാര്‍ഡ് ഏറ്റുവാങ്ങാന്‍ ഷാര്‍ജ ഇന്റര്‍നാഷണല്‍ ബുക്ക് ഫെയറില്‍ എത്തിയ കിംഗ്ഖാന്റെ വാര്‍ത്തകളും വിശേഷങ്ങളുമാണ് ആരാധകര്‍ ആഘോഷമാക്കി മാറ്റുന്നത്. ഷാര്‍ജ രാജ്യാന്തര പുസ്തകോത്സവത്തില്‍ ആവേശമായി മാറുകയായിരുന്നു ബോളിവുഡ് താരം ഷാരൂഖ് ഖാന്. ചടങ്ങില്‍ വെച്ച് ആദരം ഏറ്റുവാങ്ങി അദ്ദേഹം പങ്കുവെച്ച വാക്കുകളും ആരാധകര്‍ ഏറ്റെടുത്തു.
ആസിഡ് ആക്രമണത്തെ അതീജിവിച്ച ധീര വനിതകള്‍ക്ക് പുരസ്കാരവും അതിനൊപ്പമുള്ള തുകയും സമര്‍പ്പിക്കുന്നതായി ഷാരൂഖ് ഖാന് ആ വേദിയില്‍ വെച്ച് അറിയിക്കുകയായിരുന്നു. കലാ- സാംസ്കാരിക രംഗത്ത് ഷാരൂഖാന് നല്കിയ സമഗ്ര സംഭാവനകള്‍ പരിഗണിച്ചാണ് അദ്ദേഹത്തെ അവാര്‍ഡ് നല്കി ആദരിച്ചത്. ഭൂഖണ്ഡങ്ങളിലുടനീളമുള്ള ഭാഷാ വ്യത്യാസങ്ങളെ മറികടക്കാന്‍ കഴിവുള്ള കലകളുടെയും സംസ്കാരത്തിന്റെയും പ്രാധാന്യത്തെക്കുറിച്ച് അദ്ദേഹം വേദിയില്‍ വെച്ച് സംസാരിച്ചു. അതേസമയം, വേദിയില്‍ വെച്ച് ആരാധകരുടെ പ്രിയപ്പെട്ട ചിത്രം ‘ദില്‍വാലെ ദുല്‍ഹനിയ ലേ ജായേംഗേ’ യിലെ തന്റെ ആ പോസും അദ്ദേഹം വേദിയില്‍ വെച്ച് കാണിച്ചത്.. ആരാധകര്‍ക്ക് വലിയ ആവേശമായി.
മനസ്സില്‍ എന്നും നന്മ സൂക്ഷിച്ച് വേണം ജീവിത്തില്‍ മുന്നോട്ട് പോകാന്‍ എന്നും അദ്ദേഹം പറഞ്ഞു. താരത്തെ കാണാന്‍ നിരവധിപ്പേരാണ് അവിടെ എത്തിച്ചേര്‍ന്നിരുന്നത്. അതേസമയം, സിനിമാ ലോകത്ത് വീണ്ടും വിസ്മയങ്ങള്‍ തീര്‍ക്കാന്‍ ഒരുങ്ങുകയാണ് ഷാരൂഖാന്. നീണ്ട നാല് വര്‍ഷങ്ങള്‍ക്ക് ശേഷം ഷാരൂഖ് ബിഗ് സ്ക്രീനിലേക്ക് തിരിച്ചെത്തുന്ന ചിത്രമാണ് ‘പത്താന്’. വളരെ പ്രതീക്ഷയോടെയാണ് താനും ഈ സിനിമയെ നോക്കി കാണുന്നത് എന്നാണ് അദ്ദേഹം പറഞ്ഞത്.
We can never get enough of watching the iconic SRK pose ♥️ #ShahRukhKhan at #SharjahInternationalBookFair pic.twitter.com/Rrsog8nHDl
— Shah Rukh Khan Universe Fan Club (@SRKUniverse) November 11, 2022
ദീപിക പദുകോണ്‍, ജോണ്‍ എബ്രഹാം എന്നിവരാണ് ചിത്രത്തില്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ച് എത്തുന്നത്. ജവാന് ആണ് ഷാരൂഖിന്റേതായി ഒരുങ്ങുന്ന മറ്റൊരു ചിത്രം. അറ്റ്ലിയുടെ സംവിധാനത്തില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ ഷാരൂഖാന് നായികയായി എത്തുന്നത് നയന്‍താരയാണ്.