
മക്കള്‍ക്ക് മികച്ച ജീവിതം നല്‍കാന്‍ എന്തു കഷ്ടപ്പാടും സഹിക്കുന്നവരാണ് മിക്ക മാതാപിതാക്കളും. ഒരുപക്ഷെ അവര്‍ക്ക് ഒരിക്കലും ലഭിക്കാത്ത ഒരു ആശ്വാസ ജീവിതം മക്കള്‍ക്ക് നല്‍കാന്‍ അവര്‍ രാപകല്‍ നേരം കഠിനാധ്വാനം ചെയ്യുന്നു. അതുകൊണ്ട് തന്നെ അവര്‍ക്ക് അര്‍ഹമായത് നല്‍കുകയും അവസരങ്ങള്‍ വരുമ്പോള്‍ അവരെ സന്തോഷിപ്പിക്കുകയും ചെയ്യേണ്ടത് ഓരോ മക്കളുടേയും ഉത്തരവാദിത്തമാണ്.
छोटा सा गिफ्ट मम्मी के लिए 👩❤️💋👨🎁💐 pic.twitter.com/WPUc7fTvRj
— ज़िन्दगी गुलज़ार है ! (@Gulzar_sahab) November 14, 2022
നിരവധി പോസിറ്റീവ് വീഡിയോകള്‍ വൈറലാകുന്ന സോഷ്യല്‍ മീഡിയയില്‍ ഇതാ അത്തരത്തില്‍ ഒരു വീഡിയോ പ്രചരിക്കുകയാണ്. മകന്‍ അമ്മയ്ക്ക് ഒരു സ്വര്‍ണ്ണമാല വാങ്ങി നല്‍കി. ഒരു പുതിയ സ്വര്‍ണ്ണ ചെയിന്‍ കൊണ്ട് അദ്ദേഹം അമ്മയെ അത്ഭുതപ്പെടുത്തി. അമ്മയുടെ മുഖത്തെ പുഞ്ചിരി നമുക്ക് കാണാം. ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത വീഡിയോ നിരവധി പേര്‍ കണ്ടു.
Good 👍
— Sejal 💊💉 (@SinghSejal18) November 15, 2022
വീട്ടുകാര്‍ ഭക്ഷണം കഴിക്കാന്‍ ഇരിക്കുന്നത് വീഡിയോയില്‍ കാണാം. അമ്മ ഭക്ഷണം വിളമ്പിക്കൊണ്ടിരുന്നപ്പോള്‍ മകന്‍ പുറകെ ചെന്ന് അവരുടെ കഴുത്തില്‍ മാല ഇടുന്നത് കാണാം. തന്റെ മകന്റെ ഈ സമ്മാനംകണ്ട് അവര്‍ ആശ്ചര്യപ്പെടുകയും സന്തോഷിക്കുകയും ചെയ്തു. ഹൃദയസ്പര്‍ശിയായ ഈ വീഡിയോയ്ക്ക് കമന്റുകളുമായി നിരവധി പേരാണ് രംഗത്തെത്തിയത്.











