പ്രണയം പറഞ്ഞ് വിജയ് ദേവരകൊണ്ടയും രശ്മികയും? ന്യൂയര്‍ ചിത്രം വൈറല്‍

പുതുവത്സര ദിനത്തില്‍ പ്രണയം വെളിപ്പെടുത്തി തെലുങ്ക് സൂപ്പര്‍താരം വിജയ് ദേവരകൊണ്ടയും നടി രശ്മിക മന്ദാനയും. ഗോസിപ്പുകോളങ്ങളില്‍ സജീവ ചര്‍ച്ചയായിരുന്നു ഇരുവരും പ്രണയത്തിലാണെന്നത്. എന്നാല്‍ ഇരുവരും ഈ വിഷയത്തില്‍ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

ഇപ്പോഴിതാ പുതുവത്സര ദിനത്തില്‍ ഇരവരും പങ്കുവച്ച ചിത്രമാണ് പ്രണയം പറയുന്നത്. മാലിദ്വീപില്‍ നിന്ന് വിജയ് ദേവരകൊണ്ടയും രശ്മികയും പങ്കുവച്ച ചിത്രങ്ങളാണ് ഇരുവരും പ്രണയത്തിലാണെന്ന സൂചന നല്‍കുന്നത്.

 

View this post on Instagram

 

A post shared by Vijay Deverakonda (@thedeverakonda)


അതേ ലൊക്കേഷനില്‍ നിന്നുള്ള ഒരു ചിത്രം ഒക്ടോബറില്‍ രശ്മിക മന്ദാനയും പങ്കുവച്ചിട്ടുണ്ടായിരുന്നു എന്നാണ് സോഷ്യല്‍ ലോകത്തിന്റെ കണ്ടെത്തല്‍. ഒക്ടോബറില്‍ രശ്മികയ്‌ക്കൊപ്പം മാലിദ്വീപില്‍ വിജയ്യും ഉണ്ടായിരുന്നു. അന്ന് രശ്മികയെടുത്ത ചിത്രമാണ് വിജയ് ഇപ്പോള്‍ പങ്കുവച്ചിരിക്കുന്നതെന്നുമാണ് ആരാധകര്‍ കണ്ടെത്തിയിരിക്കുന്നത്.

ഒക്ടോബറില്‍, രശ്മിക മന്ദാനയും തന്റെ ഇന്‍സ്റ്റാഗ്രാമില്‍ ‘വാട്ടര്‍ ബേബി’ എന്ന അടിക്കുറിപ്പോടെ ഇതേ ലൊക്കേഷനില്‍ നിന്നുള്ള ചിത്രം പങ്കുവച്ചിരുന്നു.

അതേസമയം, വെറും ഊഹാപോഹങ്ങള്‍ മാത്രമാണെന്നും വിജയ് പുതുവത്സരം ആഘോഷിക്കാന്‍ മാലിദ്വീപില്‍ പോയതാണെന്നും ചിലര്‍ കമന്റ് ചെയ്യുന്നുണ്ട്.