അറിഞ്ഞില്ല.. ആരും പറഞ്ഞില്ല…; ശശി തരൂര്‍ ഒളിപ്പിച്ചുവെച്ച ആ രഹസ്യം പതിറ്റാണ്ടുകള്‍ക്കിപ്പുറം പുറത്ത്

ബാലതാരമായി അഭിനയിച്ച സിനിമയിലെ ശശി തരൂരിന്റെ അപൂര്‍വ്വ ചിത്രം പങ്കുവെച്ച് ബോളീവുഡ് തിരക്കഥാകൃത്ത് വൈഭവ് വിശാല്‍. ജയ്ലര്‍ എന്ന ഹിന്ദി സിനിമയില്‍ നടി ഗീതാ ബാലിയുമൊത്തുള്ള തരൂരിന്റെ ചിത്രമാണ് വൈഭവ് പങ്കുവെച്ചത്. ബാലതാരമെന്ന നിലയില്‍…

ബാലതാരമായി അഭിനയിച്ച സിനിമയിലെ ശശി തരൂരിന്റെ അപൂര്‍വ്വ ചിത്രം പങ്കുവെച്ച് ബോളീവുഡ് തിരക്കഥാകൃത്ത് വൈഭവ് വിശാല്‍. ജയ്ലര്‍ എന്ന ഹിന്ദി സിനിമയില്‍ നടി ഗീതാ ബാലിയുമൊത്തുള്ള തരൂരിന്റെ ചിത്രമാണ് വൈഭവ് പങ്കുവെച്ചത്.

ബാലതാരമെന്ന നിലയില്‍ സിനിമകളില്‍ ഒമ്പത് ഹിന്ദി സിനിമകളിലും മലയാളം സിനിമയിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ടെന്ന് ചിത്രം പങ്കുവെച്ച് വൈഭവ് കുറിച്ചു. മാസ്റ്റര്‍ ഗ്യാന്‍ എന്ന കഥാപാത്രത്തെയാണ് അദ്ദേഹം അവതിരിപ്പിച്ചതെന്നും ട്വീറ്റില്‍ പറയുന്നു.

വൈഭവിന്റെ ട്വീറ്റ് തരൂര്‍ റിട്വീറ്റ് ചെയ്തു. രഹസ്യമാക്കി സൂക്ഷിച്ചതായിരുന്നു ഇതെന്നും ഇന്നും താന്‍ അറിയപ്പെടുന്നത് മാസ്റ്റര്‍ ഗ്യാന്‍ എന്നാണെന്നും തരൂര്‍ ട്വീറ്റ് ചെയ്തു.