ആക്ഷന്‍ ഹീറോ ബിജുവിലെ വില്ലന്‍ പ്രസാദ് മരിച്ച നിലയില്‍

നിവിന്‍ പോളി നായക വേഷത്തിലെത്തിയ ആക്ഷന്‍ ഹീറോ ബിജുവിലെ വില്ലന്‍ വേഷത്തിലൂടെ ശ്രദ്ധേയനായ പ്രസാദിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ഞായറാഴ്ച രാത്രി ഏഴ് മുപ്പതോടെ ഇദ്ദേഹത്തെ വീടിന് മുന്നിലെ മരത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. 43 കാരനായ ബിജു കളമശ്ശേരി സ്വദേശിയാണ്. നിരവധി കേസുകളില്‍ പ്രതിയാണ് പ്രസാദെന്ന് പോലീസ് പറഞ്ഞു.ആക്ഷന്‍ ഹീറോ ബിജു കൂടാതെ ഇബ, കര്‍മാനി തുടങ്ങിയ സിനിമകളിലും പ്രസാദ് വേഷമിട്ടിട്ടുണ്ട്. വില്ലന്‍ വേഷങ്ങളിലൂടെയായിരുന്നു പ്രസാദ് ശ്രദ്ധേയനായത്. മാനസിക പ്രശ്‌നങ്ങളും കുടുംബ പ്രശ്‌നങ്ങളുമാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് പോലീസ് പറഞ്ഞു. ഭാര്യയും രണ്ട് മക്കളുമുണ്ട്.വിവിധ പൊലീസ് സ്റ്റേഷനുകളിലായി കേസുകള്‍ നിലവിലുള്ള ആളുമാണ് പ്രസാദ്. മുമ്പ് മയക്കുമരുന്ന് കൈവശം വെച്ചതിന് പ്രസാദിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. 2021 ഏപ്രിലിലായിരുന്നു ഈ സംഭവം നടന്നത്.

 

 

Previous articleക്യാമറ കാണുമ്പോള്‍ ഇപ്പോഴും പേടിയാണ്! ആ വേര്‍തിരിവ് ഇതുവരെ നേരിടേണ്ടി വന്നിട്ടില്ല! തുറന്ന് പറഞ്ഞ് നൈല ഉഷ
Next articleഅന്ന് താരസംഘടന അച്ഛനെ വിലക്കിയപ്പോള്‍ അദ്ദേഹം അതിനെ നേരിട്ടത് ഇങ്ങനെയായിരുന്നു- ഷോബി തിലകന്‍