നടന്‍ സിവി ദേവ് അന്തരിച്ചു!!

മുതിര്‍ന്ന ചലച്ചിത്ര നടന്‍ സിവി ദേവ് അന്തരിച്ചു. 83 വയസ്സായിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. നൂറിലേറെ സിനിമകളില്‍ സിവി ദേവ് ശ്രദ്ധേയമായ വേഷം ചെയ്തിട്ടുണ്ട്. കോഴിക്കോട് സ്വദേശിയാണ്. ദേവിന്റെ ആദ്യ സിനിമ…

മുതിര്‍ന്ന ചലച്ചിത്ര നടന്‍ സിവി ദേവ് അന്തരിച്ചു. 83 വയസ്സായിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. നൂറിലേറെ സിനിമകളില്‍ സിവി ദേവ് ശ്രദ്ധേയമായ വേഷം ചെയ്തിട്ടുണ്ട്. കോഴിക്കോട് സ്വദേശിയാണ്.

ദേവിന്റെ ആദ്യ സിനിമ യാരോ ഒരാള്‍ ആണ്. ‘സന്ദേശ’ത്തിലെ ആര്‍ഡിപിക്കാരന്‍, ‘മന്നാടിയാര്‍ പെണ്ണിന് ചെങ്കോട്ട ചെക്കന്‍’ എന്ന സിനിമയിലെ ആനക്കാരന്‍, ‘ഇംഗ്ലീഷ് മീഡിയ’ത്തിലെ വത്സന്‍ മാഷ്, ‘ചന്ദ്രോത്സവ’ത്തിലെ പാലിശ്ശേരി, ‘ഉറുമ്പുകള്‍ ഉറങ്ങാറില്ല’ എന്ന സിനിമയിലെ ഗോപിയേട്ടന്‍ തുടങ്ങിയ കഥാപാത്രങ്ങളൊക്കെ ശ്രദ്ധേയമാണ്.

കൂടാതെ സദയം, പട്ടാഭിഷേകം, മനസ്സിനക്കരെ, കഥ തുടരുന്നു, മിഴി രണ്ടിലും, നേര്‍ക്ക് നേരെയിലും ശ്രദ്ധേയമായ വേഷങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്. പ്രശസ്തമായ നിരവധി നാടകങ്ങളിലും അഭിനയിച്ചിട്ടുണ്ട്.